ക്രിസ്മസ് ദിനത്തിലെ എന്‍.എസ്.എസ് ക്യാംപ് ഒഴിവാക്കണം: ക്യാംപസ് വിങ്
കോഴിക്കോട് : സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ക്രിസ്മസ് ദിനത്തില്‍ നാഷണല്‍ സര്‍വിസ് സ്കീമിന്റെ സഹവാസ ക്യാംപ് നടത്താനുള്ള ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ തീരുമാനം ക്രൈസ്തവ വിശ്വാസികളായ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയാസമുണ്ടാക്കുന്നതാണെന്നും ഉത്തരവ് ഭേദഗതി ചെയ്യണമെന്നും എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിങ് ആവശ്യപ്പെട്ടു.
വിശ്വാസികളുടെ വിശേഷദിനങ്ങളോട് വിവേചനപരമായ നയം തുടരുന്ന അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ചടങ്ങുകളില്‍ പങ്കെടുക്കേണ്ടിവരുന്ന വിദ്യാര്‍ഥികള്‍ക്ക് ക്യാംപിനെത്താന് കഴിയാതെ വരുന്നത് ഗ്രേസ്മാര്‍ക്ക്, സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള ആനുകൂല്യങ്ങളെ ബാധിക്കും. വിശ്വാസികളുടെ ആവശ്യം പരിഗണിച്ച് ക്യാംപ് തിയതികള്‍ പുനഃക്രമീകരിക്കണമെന്നും ക്യാംപസ് വിങ് ആവശ്യപ്പെട്ടു. യോഗത്തില്‍ ഖയ്യൂം കടമ്പോട്, ഷബിന് മുഹമ്മദ്, അസ്ലം തൃശൂര്‍, മുഹമ്മദ് റഈസ് പി.സി, ജസീം മാവൂര്‍, സിറാജ് ഇരിങ്ങല്ലൂര്‍, മുഹന്നദ്, ഷഹരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."