HOME
DETAILS

ഉ.കൊറിയയുമായി നിരുപാധിക ചര്‍ച്ചയ്ക്കു തയാര്‍: യു.എസ്

  
backup
December 15 2017 | 21:12 PM

%e0%b4%89-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%81%e0%b4%aa%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95

ബാങ്കോക്ക്: ഉത്തര കൊറിയയുമായി ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ച് അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനാണ് ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ചത്. ഉ.കൊറിയന്‍ വിഷയത്തിലുള്ള അമേരിക്കയുടെ പ്രത്യേക ദൂതനായ ജോസഫ് യുന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
വിഷയത്തില്‍ വൈറ്റ് ഹൗസ് തുടര്‍ന്നുവരുന്ന സമീപനങ്ങളുടെ കീഴ്‌മേല്‍ മറിച്ചിലാണ് ടില്ലേഴ്‌സന്റെ നിലപാട്. ടില്ലേഴ്‌സന്റെ വാഗ്ദാനം ഉ.കൊറിയ സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്ന് ജോസഫ് യുന്‍ തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ മാധ്യമങ്ങളോടു പറഞ്ഞു. ഒരുതരത്തിലുമുള്ള മുന്നുപാധികളില്ലാതെ അമേരിക്ക ചര്‍ച്ചയ്ക്കു തയാറാണ്. ചര്‍ച്ചയിലൂടെയും സമ്മര്‍ദത്തിലൂടെയും ഉ.കൊറിയയുടെ ആണവ പദ്ധതികളെ നിര്‍ത്തലാക്കുക എന്ന ദ്വിമുഖ സമീപനമാണ് വിഷയത്തില്‍ തങ്ങള്‍ തുടരുന്നതെന്നും അദ്ദേഹം അറിയിച്ചു. ജപ്പാന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു യുന്‍.
ഉ.കൊറിയയുമായി തുറന്ന ചര്‍ച്ച വേണമെന്ന നിലപാടാണ് ടില്ലേഴ്‌സനുള്ളത്. ഇതിന് അവര്‍ തയാറാകുമെന്നാണു പ്രതീക്ഷ. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു-ജോസഫ് യുന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഉ.കൊറിയന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും ഫോണില്‍ സംസാരിച്ചതായാണു വിവരം. ഉ.കൊറിയയിലെ വളരെ ഭീതിതമായ സ്ഥിതിഗതികള്‍ പരിഹരിക്കാനായി ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് വാര്‍ത്താകുറിപ്പില്‍ അറിചിച്ചു. അമേരിക്കയുടെ സാമ്പത്തിക പ്രകടനത്തെ തന്റെ വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ അഭിനന്ദിച്ച പുടിന്റെ നടപടിയില്‍ ട്രംപ് നന്ദി രേഖപ്പെടുത്തിയതായും കുറിപ്പില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  16 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  19 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  39 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago