'യൂത്ത് ക്വാക്ക്' ഓക്‌സ്ഫഡ് വേഡ് ഓഫ് ദ ഇയര്‍
ലണ്ടന്‍: ലോകത്ത് യുവതലമുറയ്ക്കിടയില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ പ്രബുദ്ധതയെ ഇനിമുതല്‍ നമുക്ക് Youthqauke (യുവ ഭൂകമ്പം) എന്നു വിളിക്കാം. ഓക്‌സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടു തന്നെ അതു ശരിവച്ചിരിക്കുന്നു.
ഓക്‌സ്ഫഡിന്റെ 2017ലെ 'വേഡ് ഓഫ് ദ ഇയര്‍'(വര്‍ഷത്തെ പദം) ആയി, യുവാക്കള്‍ക്കിടയിലെ രാഷ്ട്രീയ ഉണര്‍വിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് വാക്കായ യൂത്ത് ക്വാക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
'1960കളില്‍ യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ സംഭവിക്കുന്ന സമൂല പരിഷ്‌കരണത്വരയുള്ള സാംസ്‌കാരിക, രാഷ്ട്രീയ വിപ്ലവ പരമ്പരകള്‍' എന്നാണ് ഈ വാക്കിന് ഓക്‌സ്ഫഡ് വ്യാഖ്യാനം നല്‍കിയിരിക്കുന്നത്.
ഏറെ മുന്‍പു തന്നെ പ്രയോഗത്തിലുള്ളതാണ് ഈ പദമെങ്കിലും അടുത്ത കാലത്തായി ഇതിന്റെ പ്രയോഗത്തില്‍ വന്‍ വര്‍ധനവുണ്ടായതായി ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷനറിയുടെ കാസ്‌പെര്‍ ഗ്രാത്ത്‌വോള്‍ പറഞ്ഞു. ദിനംപ്രതി പ്രസംഗങ്ങളിലും ലേഖനങ്ങളിലും അടക്കം 'യൂത്ത് ക്വാക്ക് ' പ്രയോഗം അഞ്ചുമടങ്ങു വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ലൈഫ് സ്റ്റൈല്‍ മാഗസിനായ 'വോഗ്' എഡിറ്റര്‍ ഡിയാന റീലാന്‍ഡ് ഈ വാക്കിന്റെ ഉപജ്ഞാതാവ്. ഫാഷന്‍, സംഗീത രംഗത്ത് പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ സൂചിപ്പിക്കാനായാണ് അവര്‍ ഈ വാക്ക് ഉപയോഗിച്ചത്. പിന്നീട് ഇതു വിപുലമായ ആശയത്തിലും അര്‍ഥത്തിലും പ്രയോഗിക്കപ്പെടുകയാണുണ്ടായത്.
ഓരോ വര്‍ഷത്തിലും കൂടുതല്‍ പ്രയോഗിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്യുന്ന പുതുതായി നിര്‍മിക്കപ്പെടുന്ന വാക്കുകളെ തിരഞ്ഞെടുത്ത് നിഘണ്ടുവില്‍ ചേര്‍ക്കാറുണ്ട്. 'വേഡ് ഓഫ് ദ ഇയര്‍' എന്ന പേരിലാണ് ഇതു തിരഞ്ഞെടുക്കുക.
2016ലെ ബ്രെക്‌സിറ്റ്, അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം എന്നിവയ്ക്കു പിറകെ വ്യാപകമായി പ്രയോഗത്തില്‍ വന്ന ‘ജീേെൃtuവേ' (സത്യാനന്തരകാലം) ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഓക്‌സ്ഫഡ് വാക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."