ആഭ്യന്തര വകുപ്പ് പരാജയമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ജനങ്ങള്‍ക്ക് രാത്രിയില്‍ സ്വന്തം വീട്ടില്‍ സമാധാനമായി കിടന്ന് ഉറങ്ങാന്‍ കഴിയാത്ത നാടായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കവര്‍ച്ചക്കാരെ അമര്‍ച്ച ചെയ്യാന്‍ പൊലിസിന് കഴിയാത്തതിലൂടെ ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കൊച്ചിയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ട് വന്‍ കവര്‍ച്ചകളാണ് ഉണ്ടായത്. കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത രീതിയില്‍ പതിനഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ജനങ്ങളെ ഭീതിയിലാഴ്ത്തിയ മോഷണ പരമ്പര നടന്നിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പും കിട്ടാതെ പൊലിസ് ഇരുട്ടില്‍ തപ്പുകയാണ്. വാളുകളടക്കം മാരകായുധങ്ങളുമായി എത്തുന്ന സംഘം വൃദ്ധജനങ്ങള്‍ അടക്കമുള്ള വീട്ടുകാരെ ആക്രമിച്ചും ബന്ധികളാക്കിയുമാണ് അഴിഞ്ഞാടുന്നത്. ജനങ്ങള്‍ ഭയചകിതരായി നില്‍ക്കുമ്പോള്‍ പൊലിസ് കാഴ്ച്ചക്കാരായി മാറുന്ന ദയനീയ സ്ഥിതി ഞെട്ടിപ്പിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."