മാണിയെ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാനം
വണ്ടൂര്‍: മാണിയെ വെള്ളപൂശി ഇടതുപക്ഷത്തേക്ക് കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തിനു ആവശ്യമില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാണി ഗ്രൂപ്പിന്റെ മുന്നണി പ്രവേശനവുമായി ബന്ധപെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല.
ഇനിയതിന്റെ ആവിശ്യവുമില്ല. അദ്ദേഹം പറഞ്ഞു. വണ്ടൂരില്‍ സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വസരവാദികളെ ചേര്‍ത്ത് പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
ഇപ്പോഴത്തെ മുന്നണി പ്രവേശന താല്പര്യം സംശയം ജനിപ്പിക്കുന്നതാണ്.ഇടതു പക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ബി.ജെ.പി യെ സഹായിക്കുന്നതിനു മാത്രമാണ് ഉപകരിക്കുക. ആര് എസ.പിയും മടങ്ങി വരാനാഗ്രഹിക്കുന്നു.
ഫാസിസത്തിനെതിരേ ദേശീയ തലത്തില്‍ മതനിരപേക്ഷ സഖ്യത്തിന്റെ വിശാല പ്ലാറ്റ് ഫോം അനിവാര്യമാണ്. രാഷട്രീയ അഭിപ്രായ ഭിന്നതകള്‍ നിലനിര്‍ത്തി ഇതു സാധ്യമാകും. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതു സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."