മോദിയുടെ ചെങ്കോട്ട പ്രസംഗത്തെ സ്വാഗതം ചെയ്ത് കട്ജു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂചിസ്താന്‍ വിഷയത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തെ സ്വാഗത ചെയ്യുന്നെന്ന് സുപ്രിം കോടതി മുന്‍ ജഡ്ജി മര്ക്കേണ്ഡേയ കട്ജു. ബലൂചിസ്താന്‍ വിഷയത്തില്‍ മോദിയുടെ നിലപാടുകളോട് യോജിക്കുന്നു. പാകിസ്താന് കാലങ്ങളായി കശ്മീരില്‍ ഭീകരതയെയും ആക്രമണങ്ങളെയും പിന്തുണയ്ക്കുകയാണെന്നും കട്ജു പറഞ്ഞു.
സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് നരേന്ദ്ര മോദി പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇന്ത്യയെ ആക്രമിക്കുന്ന ഭീകരരെ പാക്കിസ്ഥാന് മഹത്വവത്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീകരതയ്ക്കു മുന്നില്‍ ഇന്ത്യ ഒരിക്കലും തലകുനിക്കില്ല. നാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യന്‍ സംസ്കാരത്തിന്റെ സത്താണ്. അതില്‍ അക്രമത്തിനും അസഹിഷ്ണുതയ്ക്കും സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്താനിലെ പെഷവാറില്‍ ഭീകരാക്രമണത്തില്‍ നിരപരാധികളായ നിരവധി കുട്ടികള്‍ മരിച്ചപ്പോള്‍ ഇന്ത്യ വളരെ വേദനയോടെയാണ് അത് കേട്ടത്. എന്നാല്‍ പാകിസ്താന് ഇപ്പോഴും ഭീകരതയെ മഹത്വവത്കരിക്കുകയാണ്. ബലൂചിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഗില്‍ജിത്തിലെയും ജനങ്ങള്‍ തന്നോട് നന്ദിപറഞ്ഞതായും അവര്‍ ഇന്ത്യയിലെ 125 കോടി ജനങ്ങളോടാണ് നന്ദിപറഞ്ഞതെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."