ആര്‍.കെ നഗറില്‍ ഉപതെരഞ്ഞടുപ്പിനായി അണ്ണാഡി.എം.കെ പണമൊഴുക്കുന്നുവെന്ന് സ്റ്റാലിന്‍
ചെന്നൈ: ആര്‍.കെ നഗറില്‍ ഉപതെരഞ്ഞടുപ്പിനായി അണ്ണാഡി.എം.കെ പണമൊഴുക്കുന്നുവെന്ന് സ്റ്റാലിന്‍. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി എ.ഐ.ഡി.എം.കെ 100 കോടി വിതരണം ചെയ്തതായാണ് ഡി.എം.കെ നേതാവിന്റെ ആരോപണം. ഓരോരുത്തര്‍ക്കും 6000 രൂപ വീതം വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. എ.ഐ.ഡി.എം.കെ സ്ഥാനാര്‍ഥി മധുസൂധനനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയച്ചു.
കുറ്റാരോപിതര്‍ക്കെതിരേ ഉചിതമായ നടപടി കൈക്കൊള്ളണം. ആര്‍.കെ നഗറില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായിരുന്ന ജയലളിത കഴിഞ്ഞ ഡിസംബറില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ആര്‍.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് അത്യന്താപേക്ഷിതമായത്. ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ദിവസം 13 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടികൂടുകയും ചെയ്തിരുന്നു.
21 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ നഗറില്‍ ത്രികോണമത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. എ.ഐ.ഡി.എംകെക്കുവ വേണ്ടി ഇ മധുസൂധനന്‍, വിമത വിഭാഗത്തിനു വേണ്ടി ടി.ടി.വി ദിനകരന്‍, ഡി.എം.കെക്കു വേണ്ടി മരുത് ഗണേശ് എന്നിവരാണ് മത്സര രംഗത്തുള്ളത്. 24 നാണ് ഫലപ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."