അരീക്കോട് പൊലിസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി
അരീക്കോട്: വിദ്യാര്‍ഥികള്‍ക്കു ലഹരി ഗുളികകള്‍ വിതരണം ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയ അന്യസംസ്ഥാനക്കാരനായ യുവാവ് പൊലിസ് സ്റ്റേഷനില്‍നിന്നു രക്ഷപ്പെട്ടു.
കൊല്‍ക്കത്ത ഹസ്‌നാബാദ്, ബയ്‌ലാനി ബിസ്പൂര്‍ വില്ലേജില്‍ മുഹമ്മദ് റസല്‍ (20)നെയാണു കഴിഞ്ഞ ദിവസം പിടികൂടിയിരുന്നത്. ഇന്നു പുലര്‍ച്ചയ്ക്ക് നാലിനാണ് അരീക്കോട് സ്റ്റേഷനിലെ സെല്ലില്‍ നിന്ന് രക്ഷപ്പെട്ടത്. വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ചു വിദ്യാര്‍ഥികള്‍ക്കു ലഹരി ഗുളികകള്‍ വിതരണം ചെയ്തുവന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.
മാനസിക രോഗമുള്ളവര്‍ക്കും മറ്റും നല്‍കുന്ന നൈട്രോസണ്‍ എന്ന പേരുള്ള നൂറോളം ഗുളികകളാണ് ഇയാളില്‍നിന്നു പിടിച്ചെടുത്തത്. ലഹരിക്ക് അടിമകളായ യുവാക്കളില്‍ സണ്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
ഡോക്ടറുടെ ഒപ്പും സീലും ഉള്ള കുറുപ്പടിയും ഒരു കോപ്പിയും നല്‍കിയാല്‍ മാത്രം മെഡിക്കല്‍ ഷോപ്പില്‍നിന്നു കിട്ടുന്ന മരുന്നാണിത്. കുട്ടികളുടെ ഇടയില്‍ വ്യാപകമായി ഉപയോഗിക്കുന്നതായാണു പൊലിസിനു ലഭിച്ച വിവരം. ഇതിനു മുന്‍പും തമിഴ്‌നാട്ടില്‍നിന്ന് എത്തിച്ചു ഗുളികകള്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേപേഷ് കുമാര്‍ ബഹ്‌റയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുനു ഇയാളെ പിടികൂടിയത്.
പ്രതിയെ കണ്ടെത്തുന്നതിനായി തമിഴ്‌നാട് കേന്ദ്രീകരിച്ചും റെയില്‍വേയിലും അന്വേഷണം ആരംഭിച്ചതായി അരീക്കോട് എസ്.ഐ കെ.സിനോദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."