HOME
DETAILS
MAL
കശ്മിര് വീണ്ടും സംഘര്‍ഷം: നാല് പേര് കൊല്ലപ്പെട്ടു
backup
August 16 2016 | 06:08 AM
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര് കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയതു. മകാം മേഖലയിലെ ബുദ്ഗാം ജില്ലയിലാണ് സൈന്യവും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്. സൈന്യത്തിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് വെടിയുര്ത്തതെന്ന് പൊലിസ് പറഞ്ഞു.
ഇതോടെ കശ്മീരില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 64 ആയി. കശ്മീരില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ 5 ആഴ്ച്ചയ്ക്ക് കൂടി നീട്ടിയിട്ടുണ്ട്.
ജൂലൈ ഏട്ടിന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതോടെയാണ് കശ്മീരില്‍ സംഘര്‍ഷം തുടങ്ങിയത്. സംഭവത്തില്‍ ആയിരത്തിലേറെ പേര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."