സൗദിയില്‍ വിദേശികള്‍ക്കുള്ള പുതിയ ലെവി പിന്‍വലിക്കില്ല; പ്രവാസികളുടെ നടുവൊടിയും
ജിദ്ദ: സഊദിയില്‍ ജനുവരി മുതല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുള്ള പുതിയ ലെവി പിന്‍വലിക്കില്ലെന്ന് ധനമന്ത്രാലയം. ഇതോടെ സ്വദേശികള്‍ കുറവുള്ള സ്വകാര്യസ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് ഓരോ മാസവും ഈടാക്കുന്ന ലെവി അടുത്ത മാസം മുതല്‍ ഇരട്ടിക്കും.
നിലവിലുള്ള 200 റിയാലിന് പകരം നാന്നൂറ് റിയാലാണ് അടക്കേണ്ടത്. ഇഖാമ പുതുക്കുന്ന സമയത്ത് ഒരു വര്‍ഷത്തേക്കുള്ള തുകയായ 4800റിയാല്‍ ഒന്നിച്ചടക്കണം.
കുറഞ്ഞ ശമ്പളമുള്ള പ്രവാസികള്‍ ഇതോടെ കൂടുതല്‍ ദുരിതത്തിലാകും. പുതിയ ലെവിയുടെ കാര്യങ്ങള്‍ 2018ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രാല വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ ലെവി 2019ല്‍ 400 റിയാലിന് പകരം 600 റിയാലും 2020ല്‍ 800 റിയാലുമാണ് നല്‍കേണ്ടത്. വിദേശികളുടെ എണ്ണം സ്വദേശി ജീവനക്കാരേക്കാള്‍ കുറവാണെങ്കില്‍ 2018ല്‍ 300 റിയാലും 2019ല്‍ 500 റിയാലും 2020ല്‍ 700 റിയാലും അടയ്ക്കണം.
വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് ലെവിയും ലേബര്‍ കാര്‍ഡ് ഫീയുമടക്കം 2500 ഉം ജവാസാത്തിനുള്ള 650ഉം ഉള്‍പ്പെടെ 3150 റിയലാണ് നിലവില്‍ നല്‍കേണ്ടത്. ഈ സംഖ്യ അടച്ച് സ്ഥാപനങ്ങള്‍ 2018ലേക്കുള്ള ഇഖാമകള്‍ പുതുക്കി വരുന്നുണ്ട്.
എന്നാല്‍ ലെവി നടപ്പാക്കുന്നതിന്റെ രീതിയെ കുറിച്ച് ഇപ്പോഴും വ്യക്തമായ അറിയിപ്പ് ലഭിച്ചിട്ടില്ല. അതേ സമയം ജനുവരി മുതല്‍ റീ എന്‍ട്രി അടിക്കുമ്പോഴോ ഇഖാമ പുതുക്കുമ്പോഴോ ആയിരിക്കും സ്ഥാപനങ്ങള്‍ ലെവി അടയ്‌ക്കേണ്ടത്.
തൊഴിലാളികളല്ല മറിച്ച് സ്ഥാപനങ്ങളാണ് ലെവി അടയ്്‌ക്കേണ്ടതെന്ന് മന്ത്രാലയം പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനു പുറമെ വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ മാസാന്ത ലെവിയാണ് ഇരട്ടിക്കുന്നത്. ജൂലൈ മുതലാണ് തുക ഈടാക്കുന്നത്. ഇതോടെ കുടുംബങ്ങളുമായി സഊദിയില്‍ കഴിയുന്നവര്‍ക്ക് തുക ഇരട്ടിക്കുന്നത് ക്ഷീണമാകും.
രണ്ടു മക്കളും ഭാര്യയുമുള്ളവര്‍ക്ക് അടുത്ത ജൂലൈ മാസം അടക്കേണ്ടത് 7200 റിയാലാണ്. ശരാശരി ശമ്പളമുള്ളവര്‍ക്കെല്ലാം ഇതോടെ കുടുംബത്തെ മടക്കി അയക്കേണ്ടി വരും.
ഇതിനു പുറമെ എണ്ണ വിലയിലും വൈദ്യുതി നിരക്കിലുമുണ്ടാകുന്ന വില വര്‍ധനവും ജനുവരി മുതല്‍ നടപ്പിലാകുന്ന വാറ്റും പ്രാബല്യത്തിലാകുന്നതോടെ ഉത്പന്നങ്ങളുടെ വിലയില്‍ അഞ്ച് ശതമാനം വര്‍ധനയുണ്ടാകും. ഇതു സ്വാഭാവികമായും വിദേശികളുടെ നടുവൊടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."