ചെങ്കൊടിപാറിച്ച് രാകേഷ് സിംഘ 24 വര്‍ഷത്തെ ഇടവേളക്കുശേഷമുള്ള വിജയം
ഷിംല: ബി.ജെ.പി-കോണ്‍ഗ്രസ് പോരാട്ടം മാത്രമായി വിലയിരുത്തിയ ഹിമാചലില്‍ മിന്നുന്ന വിജയം നേടി സി.പി.എം സ്ഥാനാര്‍ഥി രാകേഷ് സിംഘ. സംസ്ഥാനത്ത് 24 വര്‍ഷത്തിന് ശേഷമാണ് സി.പി.എമ്മിന് ഒരു നിയമസഭാംഗത്വം ലഭിക്കുന്നത്. ഷിംല ജില്ലയിലെ തയോങ് മണ്ഡലത്തില്‍ നിന്ന് എതിരാളിയായ ബി.ജെ.പി സ്ഥാനാര്‍ഥി രാകേഷ് വര്‍മയെ 24,564 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രാകേഷ് സിംഘ വിജയം കൈവരിച്ചത്.
കോണ്‍ഗ്രസിന്റെ വിദ്യാ സ്റ്റോക്സ് പ്രതിനിധീകരിച്ച മണ്ഡലമായിരുന്നു ഇത്. എന്നാല്‍ വിദ്യയുടെ തെരഞ്ഞെടുപ്പ് പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന് തള്ളുകയായിരുന്നു. 1993ല്‍ ഷിംല മണ്ഡലത്തിലും രാകേഷ് സിംഘ വിജയിച്ചിരുന്നു.
2012ല്‍ ഷിംലയിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളില്‍ സി.പി.എം വിജയിച്ചെങ്കിലും നിയമ സഭയില്‍ സ്ഥാനം നേടാനായിരുന്നില്ല. ഹിമാചലിലെ 68 നിയമ സഭാ മണ്ഡലങ്ങളില്‍ 14 ഇടങ്ങളിലായിരുന്നു ഇടതുപക്ഷം മത്സരിച്ചിരുന്നത്. ഇതര മണ്ഡലങ്ങളെ അപേക്ഷിച്ച് ഷിംലയില്‍ ഇടതുപക്ഷത്തിന് ശക്തമായ ജനപിന്തുണയുണ്ട്.
ഹിമാചല്‍ പ്രദേശ് യൂനിവേഴ്സിറ്റിയിലെ ഇടതു പക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശക്തമായ പിന്‍ബലവും സി.പി.എമ്മിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."