മഹാരാഷ്ട്രയില്‍ ആറ് പേരെ കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍
സതാറ: മഹാരാഷ്ട്രയില്‍ ആറ് പേരെ കൊലപ്പെടുത്തി ഫാം ഹൗസില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍. അമിതമായി മരുന്നു കുത്തിവെച്ചാണ് ഇയാള്‍ ആറ് പേരെയും കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
സന്തോഷ് പോള്‍ എന്ന 41 കാരനാണ് പൊലിസ് പിടിയിലായത്. അഞ്ച് സ്ത്രീകളെയും ഒരു പുരുഷനേയുമാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു. നാല് മൃതദേഹങ്ങളാണ് ഇയാളുടെ ഫാം ഹൗസില്‍ നിന്നും കണ്ടെത്തിയത്.
യുവതിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് സന്തോഷിന്റെ ഫാം ഹൗസിലെത്തിയത്. ചോദ്യം ചെയ്യലിനിടെ ആറ് പേരെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു.
ഡോക്ടറും ഒരു നേഴ്സും ചേര്‍ന്ന് യുവതിയെ ഫാം ഹൗസിലേക്ക് തട്ടിക്കൊണ്ടുവന്ന ശേഷം അമിത ഡോസില്‍ മരുന്നു കുത്തിവെച്ച്് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
അംഗനവാടി ജീവനക്കാരിയായ മംഗള്‍ ജെദ്ദെ എന്ന യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അവസാനമായി ഇവരുടെ ഫോണില്‍ നിന്നും വിളിച്ചത് സന്തോഷിനെയാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ടാണ് ഇയാള്‍ ആറു പേരെ കൊലപ്പെടുത്തിയത്. കൊലപാതകങ്ങള്‍ നടത്താനുണ്ടായ കാരണം എന്തെന്ന് വ്യക്തമല്ല. ഇയാള്‍ക്ക് അവയവ കച്ചവട റാക്കറ്റുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."