ബഹ്റൈനില്‍ ട്രാഫിക് നിയമലംഘനം നടത്തിയ യുവാവ് പൊലിസുകാരനെ കടിച്ചു പരുക്കേല്‍പ്പിച്ചു
മനാമ: ബഹ്റൈനില്‍ ട്രാഫിക് നിയമലംഘനം നടത്തിയ യുവാവ് പൊലിസുകാരനെ കടിച്ചു പരുക്കേല്‍പ്പിച്ചു. 21 വയസ്സുകാരനായ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് പിടികൂടി. മനാമയിലാണ് സംഭവം. ട്രാഫിക് നിയമലംഘനം നടത്തിയത് പൊലിസുകാരന്റെ പിടികൂടിയതോടെ രക്ഷപ്പെടാനാണ് യുവാവ് പൊലിസുകാരന്റെ കയ്യില്‍ കടിച്ചത്. അതേ സമയം 1500 ബഹ്റൈന്‍ ദിനാറിനാണ് ഇയാള്‍ ബൈക്ക് വാങ്ങിയതെന്നും അത് പൊലിസ് പിടിച്ചെടുക്കും എന്ന് ഭയന്നാണ് താന്‍ പൊലിസിനെ അക്രമിച്ചതെന്നും യുവാവ് പൊലിസിന് മൊഴി നല്കി.
21 കാരനായ പ്രതി ഹെല്‍മെറ്റ് ധരിക്കാതെയാണ് വാഹനം ഓടിച്ചിരുന്നത്. പ്രതിയെ പിടികൂടി മറ്റു ഉദ്യോഗസ്ഥരുടെ മുമ്പിലേക്ക് ഹാജരാക്കാനുള്ള ശ്രമത്തിനിടെയാണ് പൊലിസുകാരന് പരുക്കേറ്റതെന്നും റിപ്പോര്‍ട്ടുണ്ട്. പരുക്കേറ്റ പൊലിസുകാരനെ സമീപത്തുള്ള മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."