നൂറ്റാണ്ടിന്റെ ശാസ്ത്രപ്രതിഭ
മര്‍ത്യാ, മനുഷ്യരാശിക്കു ലഭിച്ച ഈ അമൂല്യ രത്‌നത്തെയോര്‍ത്ത് ആഹ്ലാദിക്കൂ 'മാനവരാശിയെ ഏറെ സ്വാധീനിച്ച ശാസ്ത്രജ്ഞനായ സര്‍ ഐസക് ന്യൂട്ടന്റെ കല്ലറയില്‍ കൊത്തിവച്ച വാക്കുകളാണിവ. ആ മഹാപ്രതിഭയുടെ ജന്മദിനമാണ് ഡിസംബര്‍ 25.
പ്രഗല്‍ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞന്‍, ഗണിതജ്ഞന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍, ആല്‍കെമിസ്റ്റ് എന്നിവയെല്ലാമായിരുന്നു സര്‍ ഐസക് ന്യൂട്ടന്‍. 1687ല്‍ പുറത്തിറക്കിയ ഭൂഗുരുത്വാകര്‍ഷണം, ചലനനിയമങ്ങള്‍ എന്നിവയെ വിശദീകരിക്കുന്ന പ്രിന്‍സിപിയ എന്ന ഗ്രന്ഥമാണ് ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നത്. അതിനുശേഷമുള്ള മൂന്നു നൂറ്റാണ്ടുകളില്‍ ഭൗതികപ്രപഞ്ചത്തിന്റെ ശാസ്ത്രീയവീക്ഷണം ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.
ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടേയും ആകാശഗോളങ്ങളുടേയും ചലനം ഒരേ പ്രകൃതി നിയമങ്ങള്‍ അനുസരിച്ചാണെന്ന് അദ്ദേഹം തെളിയിച്ചു. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും ന്യൂട്ടന്‍ നല്‍കിയ സംഭാവനയാണ്. ഗണിതത്തില്‍ കലന സമ്പ്രദായങ്ങളുടെ വളര്‍ച്ചയ്ക്ക് അദ്ദേഹം നിസ്തുലമായ സംഭാവനകളാണ് നല്‍കിയത്.
നൂറ്റാണ്ടിന്റെ വ്യക്തിത്വം
2005ല്‍ റോയല്‍ സൊസൈറ്റി നടത്തിയ അഭിപ്രായ സര്‍വേയില്‍ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടനെയാണ്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹന്‍ഡ്രഡ് എന്ന പേരില്‍ മൈക്കിള്‍ ഹാര്‍ട്ട് 1978ല്‍ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയില്‍ രണ്ടാം സ്ഥാനം ന്യൂട്ടനാണ്.
ഗുരുത്വാകര്‍ഷണ നിയമത്തിന്റെ പിതാവ്, ചലന നിയമങ്ങളുടെ ഉപജ്ഞാതാവ് എന്നീ വിശേഷണങ്ങളും അദ്ദേഹത്തിനുണ്ടണ്ട്. ബലത്തിന്റെ യൂനിറ്റ് ന്യൂട്ടന്റെ പേരിലാണ് അറിയപ്പെടുന്നത്.
കുട്ടിക്കാലം
ഇംഗ്ലണ്ടണ്ടിലെ വുള്‍സ് തോര്‍പ്പില്‍ ഹന്നാ ഐസ്‌കൊഫിന്റെയും ഐസക് ന്യൂട്ടന്റെയും പുത്രനായി ജനിച്ചു. ജനനത്തിന് രണ്ടണ്ടുമാസം മുന്‍പ് പിതാവ് മരിച്ചു. മൂന്ന് വയസായപ്പോള്‍ അമ്മ പുനര്‍വിവാഹം കഴിച്ചു. അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു പിന്നീട് വളര്‍ന്നത്. പന്ത്രണ്ടണ്ടാം വയസിലെ സ്‌കൂളില്‍ ചേരാനായുള്ളൂ. പഠനത്തില്‍ അസാധാരണമികവൊന്നും കാണിച്ചിരുന്നില്ല ന്യൂട്ടന്‍. എന്നാല്‍ യാന്ത്രികമോഡലുകള്‍ ഉണ്ടണ്ടാക്കുന്നതില്‍ അക്കാലത്തും ന്യൂട്ടന്‍ താല്‍പര്യപ്പെട്ടിരുന്നു. സണ്‍ ഡയല്‍, വാട്ടര്‍ക്ലോക്ക്,നാലുചക്ര വാഹനം തുടങ്ങി അനവധി യാന്ത്രികമോഡലുകള്‍ സ്‌കൂള്‍ പഠനകാലത്ത് നിര്‍മിച്ചു. പതിനഞ്ചാം വയസില്‍ വീണ്ടണ്ടും ന്യൂട്ടന് പഠനം നിര്‍ത്തിവയ്‌ക്കേണ്ടണ്ടിവന്നു. അമ്മയുടെ രണ്ടണ്ടാം ഭര്‍ത്താവിന്റെ മരണത്തോടെ കൃഷിയിടത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ അവനിലുള്ള അസാധാരണത്വം മനസിലാക്കിയ അമ്മാവനാണ് വീണ്ടും പഠനത്തിനുള്ള അവസരം ഒരുക്കിയത്. അങ്ങനെ 18ാം വയസില്‍ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍ ചേര്‍ന്നു പഠിച്ചു. അവിടെ അധ്യാപകനായിരുന്നു അമ്മാവന്‍.1665ല്‍ ബിരുദം കരസ്ഥമാക്കി.
അവിടെനിന്നാണ് പ്രകാശത്തെ കുറിച്ച് കെപ്ലര്‍ എഴുതിയ പുസ്തകങ്ങള്‍ വായിക്കാനവസരമുണ്ടായത്. ഡെസ്‌കാര്‍ട്ട്‌സിന്റെ 'ജ്യോമട്രി'യും വായിക്കാനിടയായി. ഇവ അദ്ദേഹത്തിന്റെ ചിന്തയെ മൗലികമായി സ്വാധീനിച്ചു. ഗണിതത്തിലായിരുന്നു ന്യൂട്ടന്റെ ശ്രദ്ധേയമായ ആദ്യ സംഭാവന. ദ്വിപദനങ്ങളുടെ ഘാതങ്ങളെ വിപുലനം ചെയ്യാനുള്ള ഒരു പൊതുനിയമം, ബൈനോമിയല്‍ പ്രമേയം എന്നിവ അദ്ദേഹം വികസിപ്പിച്ചു.
തലയില്‍ വീണ ആപ്പിള്‍
1665 ല്‍ ലണ്ടനില്‍ പ്ലേഗ് പടര്‍ന്നു. തുടര്‍ന്ന് അമ്മയുടെ കൃഷിയിടത്തിലേക്ക് മടങ്ങണ്ടിപ്പേ ാന്നു. അവിടെവച്ചാണ് ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണ നിയമത്തിന് രൂപം നല്‍കുന്നത്. ആ കൃഷിയിടവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ തലയില്‍ ആപ്പിള്‍ വീണ കഥ പ്രചരിച്ചത്. ആപ്പിളിനെ താഴേക്ക് വീഴാന്‍ സഹായിക്കുന്ന ബലം തന്നെയാണോ ചന്ദ്രനെ അതിന്റെ സഞ്ചാരപഥത്തില്‍ പിടിച്ച് നിര്‍ത്തുന്നത് എന്ന ആലോചനയാണ് അദ്ദേഹത്തിനുണ്ടണ്ടായത്. കാരണം, അന്നുവരെ നിലനിന്നിരുന്ന അരിസ്റ്റോട്ടിലിന്റെ കനത്ത വാദങ്ങള്‍ക്ക് എതിരായിരുന്നു അത്.
പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം രണ്ടുതരം നിയമങ്ങള്‍ അനുസരിക്കുന്നതായി അരിസ്റ്റോട്ടില്‍ പ്രവചിച്ചിരുന്നു. ഭൂമിയിലെ വസ്തുക്കള്‍ ഒരുതരം നിയമങ്ങളും ആകാശത്തിലെ ഗോളങ്ങള്‍ മറ്റൊരുതരം നിയമങ്ങളും അനുസരിക്കുന്നു എന്നായിരുന്നു അത്. ആകാശത്തിലും ഭൂമിയിലും ഒരേ നിയമം അനുസരിക്കപ്പെടുന്നു എന്നു ന്യൂട്ടന്‍ ചിന്തിച്ചു. അത് ഒരു പുതിയ ആശയവിപ്ലവത്തിന്റെ തുടക്കമായിരുന്നു. എന്നാല്‍ ചന്ദ്രന്റെ സഞ്ചാരപഥത്തെക്കുറിച്ച് പഠിച്ചപ്പോള്‍ അത് ന്യൂട്ടന്റെ കണക്കുകൂട്ടലില്‍നിന്ന് അല്‍പം വ്യത്യാസമായിരുന്നു. അതിനാല്‍ ന്യൂട്ടന്‍ ഭാഗികമായി വികസിപ്പിച്ചെടുത്ത ഗുരുത്വാകര്‍ഷണ നിയമം തല്‍ക്കാലം മാറ്റിവച്ചു.
പ്രകാശത്തിന്റെ ഘടനയെക്കുറിച്ചും ഇക്കാലത്ത് ധാരാളം പഠനങ്ങള്‍ നടത്തി. നിറങ്ങളെക്കുറിച്ച് ബോയല്‍ എഴുതിയ പുസ്തകങ്ങളും കെപ്ലറുടെ എഴുത്തുകളും ന്യൂട്ടനെ ഏറെ സ്വാധീനിച്ചു. ഒരു പ്രിസത്തിലൂടെ പ്രകാശകിരണം കടത്തിവിടുമ്പോള്‍ പ്രിസം നിറങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതായി ബോയല്‍ പ്രസ്താവിച്ചത് ന്യൂട്ടന് സ്വീകാര്യമായില്ല. അദ്ദേഹം പരീക്ഷണങ്ങളിലൂടെ അത് തെറ്റാണെന്ന് തെളിയിച്ചു. മറ്റൊരു പ്രിസം തിരിച്ചുവച്ച് ആദ്യത്തെ പ്രിസത്തില്‍നിന്നുത്ഭവിക്കുന്ന നിറങ്ങളെ വീണ്ടണ്ടും കൂട്ടിയോജിപ്പിച്ച് ആദ്യത്തെ പ്രകാശം തന്നെ സൃഷ്ടിച്ചു. പ്രിസം കൊണ്ടണ്ടുള്ള പരീക്ഷണങ്ങള്‍ ന്യൂട്ടന് വലിയ പ്രസിദ്ധി നേടിക്കൊടുത്തു.
ന്യൂട്ടന്റെ ടെലസ്‌കോപ്പ്
ന്യൂട്ടന്‍ 29ാമത്തെ വയസില്‍ കേംബ്രിഡ്ജില്‍ ലൂക്കേഷ്യന്‍ പ്രൊഫസര്‍ ഓഫ് മാത്തമാറ്റിക്‌സ് ആയി. ഇതിന്റെ പരിസമാപ്തിയായി 1668ല്‍ പ്രതിഫലന ടെലസ്‌കോപ്പ് നിര്‍മിച്ചു. ന്യൂട്ടന്റെ പ്രശസ്തി ഉയര്‍ന്നതോടെ 1672ല്‍ റോയല്‍ സൊസൈറ്റി അദ്ദേഹത്തെ പ്രഭാഷണത്തിന് ക്ഷണിച്ചു. 1672 മുതല്‍ 1676 വരെ റോയല്‍ സൊസൈറ്റിക്ക് അയച്ചുകൊടുത്ത പ്രഭാഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും എല്ലാം സംഗ്രഹമാണ് അദ്ദേഹം 1704ല്‍ പ്രസിദ്ധീകരിച്ച'ഓപ്റ്റിക്‌സ്'എന്ന പുസ്തകം.
1680ഓടെയാണ് പ്രിന്‍സിപ്പിയ എഴുതാനുള്ള സാഹചര്യം ന്യൂട്ടന് ഉണ്ടണ്ടായത്. 1687ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'ഫിലോസോഫിയ നാച്ചുറാലി പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക'എന്നു മുഴുവന്‍ പേരും'പ്രിന്‍സിപ്പിയ' എന്ന ചുരുക്കപേരും ഉള്ള ന്യൂട്ടന്റെ ഗ്രന്ഥത്തെ'പ്രകൃതി തത്ത്വശാസ്ത്രത്തിന്റെ ഗണിതശാസ്ത്രനിയമങ്ങള്‍'എന്നു ഭാഷാന്തരം ചെയ്യാം. ഭൗതിക വിജ്ഞാനം ഉള്ളിടത്തോളം കാലം പഠിക്കാതിരിക്കാന്‍ കഴിയാത്തതാണ് പ്രിന്‍സിപ്പിയയുടെ ഉള്ളടക്കം.
ആദ്യത്തെപ്രാക്ടിക്കല്‍ റിഫഌക്ടിങ് ടെലസ്‌കോപ്പ് നിര്‍മിച്ചത് അദ്ദേഹമാണ്. പ്രഭു പദവി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനായ ന്യൂട്ടനാണ് കാല്‍ക്കുലസിന്റെ പിതാവ്.
1689ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് പിന്നീട് തിരിച്ചുവന്നതോടെ അദ്ദേഹം രോഗശയ്യയിലായി. അവസാന കാലത്ത് ഈയത്തില്‍ നിന്നും രസത്തില്‍ നിന്നും സ്വര്‍ണമുണ്ടണ്ടാക്കാന്‍ സാധിക്കുമെന്ന് വിശ്വസിച്ചു. വര്‍ഷങ്ങളോളം അതിന് ചെലവഴിച്ചു.
1725 മുതല്‍ രോഗക്കിടക്കയിലായ ന്യൂട്ടന്‍ 85ാം വയസില്‍,1727 മാര്‍ച്ച് 20 നാണ് ചരിത്രത്തിലേക്ക് വിടവാങ്ങിയത്. രാഷ്ട്രത്തിന്റെ ആദരവോടെ ഭൗതികശരീരം അടക്കപ്പെട്ട ആദ്യ ഇംഗ്ലിഷ് ശാസ്ത്രജ്ഞനാണ് സര്‍ ഐസക് ന്യൂട്ടന്‍.
വിനയാന്വിതനായ ന്യൂട്ടന്‍
ന്യൂട്ടന്റെ ബുദ്ധിയില്‍ ഇംഗ്ലണ്ടണ്ട് ഇന്നും അഭിമാനം കൊള്ളുന്നു. എന്നാലും ന്യൂട്ടന് യാതൊരുവിധ അഹങ്കാരവും ഉണ്ടണ്ടായിരുന്നില്ല. ലണ്ടണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ പള്ളിയോടനുബന്ധിച്ചാണ് ന്യൂട്ടന്റെ ഭൗതികശരീരം അടക്കം ചെയ്തിട്ടുള്ളത്. അവിടെ നിത്യവും അനേകമാളുകള്‍ സന്ദര്‍ശനത്തിനെത്തുന്നു. വലിയൊരുപ്രതിഭാശാലിയും ചിന്തകനുമായി ജനങ്ങള്‍ അദ്ദേഹത്തെ കാണുന്നു.
ഒരിക്കല്‍ വിദൂഷിയായ ഒരു സ്ത്രീ ന്യൂട്ടനെ കണ്ടണ്ട് അദ്ദേഹത്തിന്റെ ബുദ്ധിയെയും പ്രതിഭയെയും അങ്ങേയറ്റം പ്രശംസിച്ചു. ന്യൂട്ടന്‍ അതിനു മറുപടിയെന്നോണം പറഞ്ഞു:'സത്യമെന്ന വിശാല സമുദ്രത്തിന്റെ കരയിലെത്തി അവിടത്തെ ചരല്‍ക്കല്ലുകള്‍ പെറുക്കുന്ന ഒരു ബാലനു തുല്യനാണ് ഞാന്‍. എന്റെ വിജ്ഞാനത്തെ സംബന്ധിച്ചിടത്തോളം അതേ പറയാനുള്ളൂ.'
300 വര്‍ഷം പഴക്കമുള്ള പുസ്തകം കണ്ടെടുത്തു
സര്‍ ഐസക് ന്യൂട്ടന്റേതെന്ന് കരുതുന്ന പാഠപുസ്തകം കണ്ടെടുത്തു. പുസ്തകം ബ്രിട്ടനിലെ ന്യൂകാസിലിലെ സ്റ്റാഫോര്‍ഡ് ഷെയറിലുള്ള ലെയ്മി സ്‌കൂളില്‍ നിന്നാണ് കണ്ടെടുത്തത്. 300 വര്‍ഷത്തെ പഴക്കമുള്ള പുസ്തകത്തില്‍ ഗുരുത്വാകര്‍ഷണബലം സംബന്ധിച്ച കാഴ്ചപ്പാടുകളാണ് കുറിച്ചിരിക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
സ്‌കൂളിലെ ഭൗതികശാസ്ത്ര ലബോറട്ടറിയില്‍ സൂക്ഷിച്ച പൊടിപിടിച്ച പുസ്തകങ്ങള്‍ പരിശോധിക്കുന്നതിനിടെ വിദ്യാര്‍ഥിയായ വില്‍ ഗാര്‍സിഡാണ് ഈ ചരിത്രരേഖ കണ്ടെണ്ടത്തിയത്. ആയിരത്തിലധികം പേജുകളുള്ള പുസ്തകത്തില്‍ ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരണങ്ങളുണ്ടമുണ്ട്.
ശാസ്ത്രജ്ഞനും 1874ല്‍ ലെയ്മി സ്‌കൂളില്‍ ഹെഡ്മാസ്റ്ററുമായിരുന്ന ഫ്രാന്‍സിസ് ഇലിയറ്റ് കിച്ച്‌നറാണ് മൂന്ന് പതിപ്പുകളടങ്ങിയ ഈ പുസ്തകം സൂക്ഷിച്ചതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."