റോഹിംഗ്യ: യു.എന്‍ പ്രതിനിധിക്ക് മ്യാന്‍മര്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു
യാങ്കോണ്‍: റോഹിംഗ്യകള്‍ക്കെതിരേ റാഖൈനില്‍ നടന്ന അക്രമങ്ങള്‍ അന്വേഷിക്കുന്ന യു.എന്‍ പ്രതിനിധിക്ക് മ്യാന്‍മര്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. മ്യാന്‍മറിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാനായി ജനുവരിയില്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കാനിരിക്കുന്ന യാങ് ലീക്കാണ് അനുമതി നിഷേധിച്ചത്.
സുതാര്യമായ രീതിയില്‍ അന്വേഷണം നടത്താന്‍ സാധ്യമല്ലാത്തതിനാലാണ് യാങ് ലീക്ക് റാഖൈന്‍ സന്ദര്‍ശന അനുമതി നിഷേധിച്ചതെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ മ്യാന്മറില്‍ ഭീതിജനകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതിനാലാണ് സന്ദര്‍ശന അനുമതി നിഷേധിച്ചതെന്ന് യാങ് ലീ പറഞ്ഞു.
മ്യാന്‍മര്‍ സര്‍ക്കരിന്റെ തീരുമാനം നിരാശജനകമാണ്. കഴിഞ്ഞ പ്രവശ്യം സന്ദര്‍ശന അനുമതി നല്‍കിയിരുന്നു. ഒന്നും മറിച്ചുവയ്ക്കാനില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അന്വേഷണം സംഘവുമായി സഹകരിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ മ്യാന്‍മര്‍ സന്ദര്‍ശിച്ച യാങ് ലീ അവിടെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ വന്‍തോതില്‍ അക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
അതിന്നിടെ റാഖൈനിലെ റോഹിംഗ്യന്‍ ഗ്രാമമായ ഇന്‍ ദിന്നില്‍ നിന്ന് വന്‍കുഴിമാടം കണ്ടെത്തി. പത്ത് തലയോട്ടികള്‍ ഇവിടെ നിന്ന് കണ്ടെത്തി. കുഴിമാടങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട മ്യാന്‍മര്‍ സൈന്യം സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു. റോഹിംഗ്യകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ഇന്‍ ദിന്‍. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടവരുടെ തലയോട്ടികളാണ് കണ്ടെത്തിയതെന്നും ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യാ സോ എന്നിവരെ കഴിഞ്ഞ ആഴ്ച മ്യാന്‍മര്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാധ്യമപ്രവര്‍ത്തര്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുകായാണെന്ന് മ്യാന്‍മര്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇന്‍ ദിന്നിലെ കുഴിമാടങ്ങള്‍ സംബന്ധിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും മാധ്യപ്രവര്‍ത്തകരില്‍ നിന്ന് സൈന്യം കണ്ടെത്തിയെന്നും ഇതിനാലാണ് ഇവരെ അറസ്റ്റു ചെയ്തതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റില്‍ ആരംഭിച്ച റോഹിംഗ്യകള്‍ക്കെതിരേയുള്ള ബുദ്ധ സന്ന്യാസികളുടെയും സൈന്യത്തിന്റെയും അക്രമത്തെ തുടര്‍ന്ന് 650,000 റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."