സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കരീമിന്റെ 'ഭാഗിക കണ്ണ്'
ഡമസ്‌കസ്: യുദ്ധം തകര്‍ത്ത സിറിയയുടെ മുറിവേറ്റ മുഖമാണ് കരീം എന്ന മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞ്. സര്‍ക്കാര്‍ നടത്തിയ പീരങ്കിയാക്രമണത്തില്‍ കിഴക്കന്‍ ഗൗത്തയില്‍ താമസിക്കുന്ന കരീമിന്റെ ഇടത് കണ്ണ് നഷ്ട്‌പ്പെടുകയും തലയോട്ടിക്ക് പരുക്കുമേറ്റിരുന്നു. കരീമിന്ന് ഐക്യ ദാര്‍ഢ്യവുമായി സാമൂഹിക മാധ്യമങ്ങള്‍ ഒരു കണ്ണ് മാത്രം തുറന്നുപിടിച്ചുള്ള ചിത്രങ്ങള്‍ വൈറലാണ്. കരീമിന്റെ മാതാവ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കരീമിനോട് ഐക്യദാര്‍ഢ്യം, കരീമിനൊപ്പം എന്ന ഹാഷ് ടാഗുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍പ്രചരണമാണ് ലഭിക്കുന്നത്. സിറിയയിലെ കുട്ടികളുടെ ദുരിത ചിത്രങ്ങള്‍ പുറംലോകം അറിയിക്കുക എന്നതാണ് ഇത്തരത്തിലുള്ള കാംപയിന്റെ ലക്ഷ്യം. കരീമിനും സിറിയന്‍ കുട്ടികള്‍ക്കും പിന്തുണയുമായി നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. യു.എന്നിലെ ബ്രിട്ടന്റെ സ്ഥിരം പ്രതിനിധി മാത്യൂ റയ്‌ക്രോഫ്റ്റ് കരീമിന്ന് പിന്തുണയുമായി കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ 'ഭാഗിക കണ്ണ് 'ചിത്രം പങ്കുവച്ചിരുന്നു.
കൂടാതെ സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികളെ പിന്തുണക്കുന്നതിനാല്‍ കിഴക്കന്‍ ഗൗത്തയില്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ ഉപരോധം പിന്‍വലിക്കണമെന്ന് മാത്യൂ റയ്‌ക്രോഫ്റ്റ് യു.എന്നില്‍ ആവശ്യപ്പെട്ടിരുന്നു.
കിഴക്കന്‍ ഗൗത്തയില്‍ ആവശ്യമായി ഭക്ഷണ സാമഗ്രികള്‍ അടയന്തരമായി എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തുര്‍ക്കി ഉപപ്രധാനമന്ത്രി ഹകാന്‍ കവാസഗ്ലുവും കരീമിന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."