HOME
DETAILS
MAL
രാഷ്ട്രീയ ഗൂഢാലോചന പരാജയപ്പെട്ടു, സന്തോഷം- കനിമൊഴി
backup
December 21 2017 | 06:12 AM
ന്യൂഡല്‍ഹി: 2 ജി അഴിമതിക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടതില്‍ സന്തോഷമെന്ന് കനിമൊഴി. വിധിപ്രസ്താവത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ ഏഴുവര്‍ഷമായി നടന്ന രാഷ്ട്രീയ ഗൂഢാലോചനപരാജയപ്പെട്ടിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിയായാണ് 2ജി കേസ് വാര്‍ത്തകളില്‍ നിറഞ്ഞത്. കനിമൊഴിയും മുന്‍ ടെലികോം മന്ത്രി എ രാജയും ഉള്‍പ്പെടെ 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഒറ്റവരിയിലാണ് ജസ്റ്റിസ് ഒ പി സെയ്നി വിധി പ്രസ്താവിച്ചത്.
2 ജി ഇടപാടില്‍ അഴിമതിയുണ്ടായിരുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."