HOME
DETAILS

ബിറ്റ്‌കോയിനില്‍ ബച്ചന് 100 കോടിയിലേറെ നിക്ഷേപമെന്ന് റിപ്പോര്‍ട്ട്

  
backup
December 21 2017 | 06:12 AM

national-21-12-17-amitabh-bachchan-rode-the-bitcoin-wave

മുംബൈ: ബിറ്റ്‌കോയിന്‍ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനുമുണ്ടെന്ന് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനും മകന്‍ അഭിഷേകിനും കൂടി കോടികളുടെ ബിറ്റ്‌കോയിന്‍ നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇവരുവര്‍ക്കുമായി രണ്ടര വര്‍ഷം മുമ്പ് 1.6 കോടി മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിനാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് മൂല്യം വര്‍ധിച്ച് ഏകദേശം 112 കോടി ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് പ്രകാരം 2015ലാണ് ബച്ചന്‍ കുടുംബം സിംഗപ്പൂര്‍ കമ്പനിയായ മെറിഡിയന്‍ ടെക്കില്‍ ബിറ്റ്‌കോയിന്‍ നിക്ഷേപം നടത്തിയത്. വെങ്കട ശ്രീനിവാസ് മീനവള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമായിട്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനിയെ ലോങ് ഫിന്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ആഴ്ച ഏറ്റെടുത്തിരുന്നു. ഇതോടെ ലോങ് ഫിന്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ക്ക് 2500 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഏറ്റെടുക്കലോടെ ബച്ചന്‍ കുടുംബത്തിന് ലോങ് ഫിനില്‍ 250,000 ഷെയറുകള്‍ ലഭിച്ചു. തിങ്കളാഴ്ച ലോങ് ഫിനിന്റെ ഒരു ഷെയറിന് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ 70 ഡോളറാണ് മൂല്യമുണ്ടായിരുന്നത്. ഇതോടെ ബച്ചന്റെ 1.6 കോടിയുടെ നിക്ഷേപം രണ്ടര വര്‍ഷംകൊണ്ട് കുതിച്ച് 112 കോടിയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ അടുത്തിടെയായി വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.


എന്താണ് ബിറ്റ്‌കോയിന്‍?

അജ്ഞാതനായ പ്രോഗ്രാമറാണ് ബിറ്റ്‌കോയിന്‍ കണ്ടെത്തിയത്. 2009 ല്‍ സതോഷി നകാമോട്ടോ എന്ന ജപ്പാനീസ് ഇതുമായി ബന്ധപ്പെട്ട വാലറ്റ് സോഫ്റ്റ്‌വെയര്‍ പുറത്തിറക്കി. 2017 ല്‍ 58 ലക്ഷം പേര്‍ ബിറ്റ്‌കോയിന്‍ ഇടപാട് നടത്തുന്നുവെന്നാണ് കണക്ക്. മറ്റേതു കറന്‍സികളും വാങ്ങാവുന്നതുപോലെ ബിറ്റ്‌കോയിനും യൂറോ, ഡോളര്‍ നല്‍കി വാങ്ങാം. ഓണ്‍ലൈന്‍ വാലറ്റിലാണ് ഇത് സൂക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖ വാലറ്റായ പേ പാലിലും ബിറ്റ്‌കോയിന്‍ ഇടപാട് സാധ്യമാണ്. മറ്റ് കറന്‍സികളെ പോലെ ബിറ്റ്‌കോയിനിനും മൂല്യത്തില്‍ ചാഞ്ചാട്ടമുണ്ടാകാറുണ്ട്.
ഇന്നലത്തെ നിലവാരം അനുസരിച്ച് ഒരു ബിറ്റ്‌കോയിന് 1,12,254.86 രൂപ (1752. 23 ഡോളര്‍) മൂല്യമുണ്ട്. 2014 ല്‍ 80,000 രൂപയുടെ മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിന്‍ 2015 ലും 2016 ലും 40,000 രൂപയിലേക്ക് കൂപ്പുകുത്തി. ഈവര്‍ഷം ആദ്യം 80,000 ആയി പിന്നീട് കുതിച്ചുകയറി. ഈ വര്‍ഷം മൂല്യം 3000 ഡോളര്‍ ഭേദിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ഇടപാട് എങ്ങനെ?
ഇന്റര്‍നെറ്റ് വഴിയാണ് ഇടപട് നടക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങാം. കറന്‍സി ഉപയോഗിച്ചും ബിറ്റ്‌കോയിന്‍ വാങ്ങാം. എന്നാല്‍ ഈ ഇടപാട് രഹസ്യമാണ്. ബിറ്റ്‌കോയിന്‍ വാങ്ങിയാല്‍ സ്വകാര്യ കീയും കോഡും ലഭിക്കും. ഇതിനെ ബിറ്റ്‌കോയിന്‍ വിലാസമെന്നാണ് പറയുന്നത്. സ്വകാര്യ വിവരങ്ങള്‍ വ്യക്തമാക്കാതെ തന്നെ ഇടപാട് നടത്താന്‍ ഉപയോഗിക്കുന്നത് ഈ കോഡ് കീ ഉപയോഗിച്ചാണ്. അതിനാല്‍ ഉടമയിലേക്ക് അന്വേഷകര്‍ക്ക് എത്താന്‍ പ്രയാസവുമാണ്. എല്ലാ ഇടപാടുകളും റെക്കോര്‍ഡ് ചെയ്യുകയും ഡിജിറ്റല്‍ ചെക്കിങ് നടത്തുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

National
  •  21 days ago
No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  21 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago