വഞ്ചനക്കേസ്: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്
മഞ്ചേരി: ബിസിനസ് പങ്കാളിത്തത്തിന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എ ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്.
കര്‍ണ്ണാടകയില്‍ കൈമാറ്റാധികാരത്തോടെ ഭൂമിയുണ്ടെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന് കാണിച്ച് മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി സലിം നടുത്തൊടി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നന്‍കിയ ഹരജിയിലാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത് അന്വേഷിക്കാന്‍ പൊലിസിന് ഉത്തരവ് നല്‍കിയത്. കര്‍ണ്ണാടക ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീര്‍പ്പന്തല്‍ പഞ്ചായത്തിലെ മാലോടത്ത് കാരായയില്‍ 26 ഏക്കറില്‍ കെ.ഇ സ്റ്റോണ്‍ എന്ന ക്രഷര്‍ യൂനിറ്റ് നടത്തുന്നെന്നാണ് തന്നെ വിശ്വസിപ്പിച്ചിരുന്നതെന്ന് വിദേശത്ത് എന്‍ജിനീയറായ സലിം ഹരജിയില്‍ പറഞ്ഞു.
തുടര്‍ന്ന് തന്റെ പക്കല്‍ നിന്ന് 10 ലക്ഷം രൂപ മലപ്പുറം എസ്.ബി.ഐയിലേക്കുള്ള ചെക്കായും 40 ലക്ഷം രൂപ പണമായും കൈപ്പറ്റി. 2012 ഫെബ്രുവരിയിലാണ് ഇടപാട് നടന്നത്. പിന്നീട് ലാഭമോ മുതലോ നല്‍കിയില്ല. തുക തിരിച്ച് ചോദിച്ചിട്ടും പ്രയോജനമുണ്ടായില്ല. മഞ്ചേരി പൊലിസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. പിന്നീടാണ് കോടതിയെ സമീപിച്ചത്. ബാങ്കിടപാട് രേഖകളും ബിസിനസ് പങ്കാളിത്ത കരാറിന്റെ പകര്‍പ്പും ഹാജരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."