HOME
DETAILS

ഉമ്മന്‍ചാണ്ടിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം; ഒഐസിസി ഔദ്യോഗിക നേതൃത്വത്തിനെതിരെ വിമത പക്ഷം പരസ്യമായി രംഗത്ത്

  
backup
December 21 2017 | 07:12 AM

oomanchandi-bahrain-anti-oicc-group

മനാമ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ ഔദ്യോഗിക കോണ്‍ഗ്രസ് സംഘടനക്കെത്തിരെ രൂക്ഷമായ ആക്ഷേപങ്ങളുമായി വിമത പക്ഷം പരസ്യമായി രംഗത്ത്.

ബഹ്‌റൈനിലെ കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ ഒ.ഐ.സി.സിയുടെ ദേശീയ കമ്മറ്റിക്കെതിരെയാണ് സംഘടനാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വിമത പക്ഷം രൂക്ഷമായ ആരോപണങ്ങളുമായി വാര്‍ത്താസമ്മേളനം നടത്തിയത്.

ഉമ്മന്‍ചാണ്ടിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം വിജയിപ്പിക്കാനായി ഒ.ഐ.സി.സി ഔദ്യോഗിക നേതൃത്വം വിപുലമായ സ്വാഗതസംഘം വിളിച്ചില്ലെന്ന് ആക്ഷേപമുന്നയിച്ച വിമത പക്ഷം ബഹ്‌റൈനിലെ സി.പി.എം കൂട്ടായ്മക്ക് അനുകൂലമായാണ് കോണ്‍ഗ്രസ്സുകാരെന്ന് അവകാശപ്പെടുന്നവര്‍ പ്രവര്‍ത്തിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ബഹ്‌റൈനിലെ സി.പി.എം കൂട്ടായ്മയായ 'പ്രതിഭ'ക്ക് ഒത്താശ ചെയ്യുന്ന ജോലിയാണിപ്പോള്‍ ഒ.ഐ.സി.സി ഔദ്യോഗിക നേതൃത്വം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയെന്റ ബഹ്‌റൈന്‍ സന്ദര്‍ശന വേളയില്‍ ഇത് പ്രകടമായിരുന്നു. നിരവധി കോണ്‍ഗ്രസ് അനുഭാവികളും മുന്‍ നേതാക്കളും പ്രവാസികളായി കഴിയുന്ന ബഹ്‌റൈനില്‍ പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ തകര്‍ക്കുന്ന രീതിയില്‍ നേതൃത്വം നടത്തുന്ന പ്രവര്‍ത്തനം നോക്കിനില്‍ക്കില്ലെന്നും ഇക്കാര്യം ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും വിമത പക്ഷം അറിയിച്ചു.

നാട്ടില്‍ നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ പോലും പ്രവര്‍ത്തകരെയും നേതാക്കളെയും ഐക്യപ്പെടുത്തി കോണ്‍ഗ്രസിന്റെ വിജയത്തിനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഇപ്പോഴത്തെ നേതൃത്വത്തിനായില്ല. അതിനാല്‍, ഭൂരിപക്ഷം കോണ്‍ഗ്രസ് അനുഭാവികളും മറ്റ് കൂട്ടായ്മകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുകയാണ്. ഇതിന് മാറ്റമുണ്ടായില്ലെങ്കില്‍ ബദല്‍ കോണ്‍ഗ്രസ് സംഘടന തന്നെ രൂപവത്കരിക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.

ബഹ്‌റൈനില്‍ നിലവിലുള്ള ഒ.ഐ.സി.സി നേതൃത്വം ഉപജാപ സംഘമായാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍പ് പ്രസിഡന്റായ രാജു കല്ലുംപുറം പിന്നീട് ഗ്ലോബല്‍ കമ്മിറ്റിയുടെ ജന.സെക്രട്ടറിയായി. അപ്പോള്‍, ദേശീയ കമ്മിറ്റിയില്‍ ഒഴിവുവന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗം പോലും ചേരാതെ തനിക്ക് ഇഷ്ടമുള്ളയാളെ നിയമിക്കുകയാണ് ചെയ്തത്. സംഘടനയുടെ ദേശീയ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരെ അവജ്ഞയോടെയാണ് നിലവിലുള്ളവര്‍ കാണുന്നതെന്നും ഇത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പി.എസ്.രാജ്‌ലാല്‍ തമ്പാന്‍, ലതീഷ് ഭരതന്‍, എബി തോമസ്, യു.കെ.അനില്‍ കുമാര്‍, സിന്‍സണ്‍ ചാക്കോ, കൃഷ്ണ കുമാര്‍, ബിജു ജോര്‍ജ്, തോമസ് ഫിലിപ്പ്, അജി ജോര്‍ജ്, ജോര്‍ജ് മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അതിനിടെ ഉമ്മന്‍ ചാണ്ടിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തില്‍ നിന്നും തന്നെ പൂര്‍ണമായും തഴഞ്ഞതായി ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറി ബഷീര്‍ അമ്പലായിയും ആരോപിച്ചു. സംഘടന പരിപാടികളില്‍ നിന്ന് ദേശീയ കമ്മിറ്റി അംഗങ്ങളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മാറ്റിനിര്‍ത്തുകയും സ്വാര്‍ഥ താല്‍പര്യക്കാരുടെ സംഘമായി ഔദ്യോഗി നേതൃത്വം മാറുകയും ചെയ്ത സ്ഥിതിയാണെന്നും അദ്ദേഹം അറിയിച്ചു. ആരോപണങ്ങളോട് ഔദ്യോഗിക നേതൃത്വം പ്രതികരിച്ചിട്ടില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച് വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലിസ്

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയില്‍ സസ്‌പെന്‍സ് തുടരുന്നു; ആരാകും മുഖ്യമന്ത്രി

National
  •  18 days ago
No Image

ദുബൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

uae
  •  18 days ago
No Image

സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,696 നിയമലംഘകർ

Saudi-arabia
  •  18 days ago
No Image

സന്തോഷത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ; പോണ്ടിച്ചേരിയെ തകർത്തത് മറുപടിയില്ലാത്ത 7 ​ഗോളുകൾക്ക്

Football
  •  18 days ago
No Image

പത്തനംതിട്ടയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിബൈക്ക് യാത്രികന് ദാരുണാന്ത്യം 

Kerala
  •  18 days ago
No Image

ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ച് യുഎഇ 

uae
  •  18 days ago
No Image

ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു; ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ

International
  •  18 days ago
No Image

കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായവർക്ക് വിസ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു കളയും

Kuwait
  •  18 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍; 28ന് സത്യപ്രതിജ്ഞ 

National
  •  18 days ago