ഔട്ട്‌ലാന്‍ഡറിന്റെ പുതിയ പതിപ്പുമായി മിറ്റ്‌സുബിഷി
മികച്ച മോഡലുകള്‍ ഉണ്ടായിരുന്നിട്ടും ഇന്ത്യയില്‍ ക്ലച്ച് പിടിക്കാന്‍ കഴിയാതെ പോയ പേരാണ് മിറ്റ്‌സുബിഷി. ലാന്‍സര്‍, പജീറോ എന്നിങ്ങനെ മികച്ച കരുത്തുറ്റ മോഡലുകള്‍ പരിചയപ്പെടുത്തിയിട്ടും കമ്പനിയ്ക്ക് ഇന്ത്യയില്‍ മുന്നേറാന്‍ സാധിച്ചുല്ല.
ഔട്ട്‌ലാന്‍ഡറെന്ന എസ്.യു.വിയുമായി വീണ്ടുമെത്തിയെങ്കിലും വിജയം കണ്ടില്ല. ഇപ്പോഴിതാ ഔട്ട്‌ലാന്‍ഡറിന്റെ പുതിയ പതിപ്പുമായി വീണ്ടുമെത്തുകയാണ് മിറ്റ്‌സുബിഷി.
ഔട്ട്‌ലാന്‍ഡര്‍ ക്രോസ്ഓവറുമായാണ് ഇത്തവണ കമ്പനി വരുന്നത്. അടുത്ത വര്‍ഷത്തോടെയായിരിക്കും ഔട്ട്‌ലാന്‍ഡറിന്റെ ഇന്ത്യന്‍ പ്രവേശം.
ഫെബ്രുവരിയോടെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിക്കുമെന്നാണ് സൂചന. 169 ബി.എച്ച്.പി കരുത്തും, 225 എന്‍.എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 2.4 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ എന്‍ജിനില്‍ 6 സ്പീഡ് സി.വി.ടി ഗിയര്‍ബോക്‌സായിരിക്കും. മിറ്റ്‌സുബുഷിയുടെ ഡയനാമിക് ഷീല്‍ഡ് ഡിസൈന്‍ ഔട്ട്‌ലാന്‍ഡറിലും പിന്തുടരും.
ക്രോം ഫിനിഷോടെയുള്ള ട്വിന്‍- സ്ലാറ്റ് ഗ്രില്ലിനോടു ചേര്‍ന്നാണ് ഹെഡ്‌ലാംപുകള്‍. പിയാനോ ബ്ലാക് ഫിനിഷ് നേടിയ സെന്റര്‍ കണ്‍സോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകള്‍, ഫോഗ് ലാംപുകള്‍, 6.1 ഇഞ്ച് ടച്ച് സ്‌ക്രീനോടുകൂടിയ റോക്ക്‌ഫോര്‍ഡ് ഫൊസ്‌ഗേറ്റ് ഓഡിയോ സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി എന്നിവയും സജ്ജമാണ്.
സുരക്ഷയുടെ ഭാഗമായി ആറ് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.ബി.ഡി, ട്രാക്ഷന്‍, കണ്‍ട്രോള്‍, ആക്ടീവ് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായുണ്ടാകും. 30 ലക്ഷം രൂപ പ്രൈസ് ടാഗിലായിരിക്കും ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യന്‍ വിപണിയിലെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."