ഏറ്റവും അധികം മജീഷ്യന്‍മാര്‍ പങ്കെടുത്ത മാജിക് ഷോക്ക് ഗിന്നസ് റിക്കാര്‍ഡ്
തൃശൂര്‍: ഏറ്റവും അധികം മജീഷ്യന്‍മാര്‍ പങ്കെടുത്ത മാജിക് ഷോ എന്ന ഗിന്നസ് റിക്കാര്‍ഡ് മജീഷ്യന്‍ സാമ്രാജിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന പ്രകടനത്തിന്. തൃശൂര്‍ ശോഭാ സിറ്റിയില്‍ നടന്ന മാരത്തണ്‍ മാജിക് പ്രകടനം 'മോസ്റ്റ് മജീഷ്യന്‍സ് ഇന്‍ എ മാജിക് ഷോ' എന്ന വിഭാഗത്തിലാണ് റിക്കാര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. 193 മാജിഷ്യന്‍മാര്‍ ഇടതടവില്ലാതെ പ്രകടനവുമായി അരങ്ങിലെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ 160 മജീഷ്യന്‍മാര്‍ അണിനിരന്നതിന്റെ റിക്കാര്‍ഡ് പഴങ്കഥയായി.
തൃശൂരിലെ ലോക റിക്കാര്‍ഡ് പ്രകടനത്തില്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള മജീഷ്യന്‍മാര്‍ പങ്കെടുത്തിരുന്നു. ഒരു മജീഷ്യന് പരമാവധി രണ്ടു മിനിട്ട് സമയമാണ് അനുവദിച്ചിരുന്നത്. മജീഷ്യന്‍ പി.എം മിത്ര ആദ്യപ്രകടനം നടത്തി. രാവിലെ ഏഴിന് ആരംഭിച്ച മാജിക് ഷോ അവസാനിച്ചപ്പോള്‍ സമയം വൈകീട്ട് അഞ്ച്. പ്രകടനം സൗജന്യമായി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നതിനാല്‍ തുടര്‍ച്ചയായി പത്ത് മണിക്കൂര്‍ നീണ്ടു നിന്ന മാജിഷ് ഷോ കാണികളുടെ മനം കവര്‍ന്നു. മന്ത്ര ഇന്റര്‍നാഷണല്‍ മാജിക് കണ്‍വന്‍ഷന്‍ കമ്മിറ്റി, സമ്രാജ് വേള്‍ഡ് ഓഫ് മാജിക്, ഓസ്‌കാര്‍ ഈവന്റ്‌സ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."