തൊഴിയൂര്‍ ഉസ്താദിനെ അനുസ്മരിച്ചു
തൊഴിയൂര്‍. സമസ്ത കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റും ദാറുറഹ്മയുടെ സ്ഥാപകനുമായിരുന്ന തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ് മുസ്ലിയാര് വിടവാങ്ങിയിട്ട് ഒരാണ്ട് തികയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പതിനാറി (ദുല്‍ഖഅദ് 2) നാണ് അദ്ദേഹം മരണപ്പെട്ടത്.
ആണ്ടിനോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയും വടക്കേകാട് മേഖല കമ്മിറ്റിയും സംയുക്തമായി കുഴിങ്ങര മഖാമില്‍ സിയാറത്തും ഖത്ത്മുല്‍ ഖുര്‍ആന്‍ മജ്ലിസും സംഘടിപ്പിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര് സിയാറത്തിന് നേതൃത്വം നല്കി. എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി ഇല്ല്യാസ് ഫൈസി, എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം ഫൈസി പൈങ്കണ്ണിയൂര്, എസ്.എം.എഫ് ജില്ലാ ട്രഷറര്‍ ത്രീസ്റ്റാര്‍ കുഞ്ഞഹമ്മദ് ഹാജി, ഷാര്‍ജ ഇസ്ലാമിക് സെന്റര്‍, പ്രസിഡന്റ് സുലൈമാന്‍ ഹാജി, എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് കൗണ്‍സിലര്‍ ഇബ്രാഹിം ഫൈസി പഴുന്നാന, ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്രി, വൈസ് പ്രസിഡന്റ് സത്താര്‍ ദാരിമി, ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു. മഹ്റൂഫ് വാഫി മുഖ്യ പ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹുസൈന് ദാരിമി ദുആക്ക് നേതൃത്വം നല്കി.ന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."