ഓഖി: കേരള എം.പിമാര്‍ ചേരിതിരിഞ്ഞ് പ്രധാനമന്ത്രിയെ കണ്ടു
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റില്‍ ഗുരുതരമായ നാശനഷ്ടം സംഭവിച്ച കേരളത്തിന് പ്രത്യേകമായി ദുരിതാശ്വസ പാക്കേജ് അനുവദിക്കണമെന്ന് ആശ്യപ്പെട്ട് സംസ്ഥാനത്തെ യു.ഡി.എഫ്, എല്‍.ഡി.എഫ് എം.പിമാര്‍ വെവ്വേറെ പ്രധാനമന്ത്രിയെ കണ്ടു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എം.പിമാരായ ശശി തരൂര്‍, എന്‍.കെ പ്രേമചന്ദ്രന്, മുല്ലപ്പള്ളി രാമചന്ദ്രന്, കെ സി വേണുഗോപാല്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ രാഘവന്, കൊടിക്കുന്നില്‍ സുരേഷ്, പ്രൊഫ. കെ.വി തോമസ്, ആന്റോ ആന്റണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കേരളത്തില്‍മാത്രം 75 പേര് മരിക്കുകയും നിരവധി പേര് കണാതാകുകയും ചെയ്തിട്ടുണ്ട്. വന്‍തോതിലുളള നാശ നഷ്ടം സംസ്ഥാനത്തിനുണ്ടായിട്ടുണ്ട്. നിലവിലുളള ഡിസാസ്റ്റര്‍ മനേജ്മെന്റ് നിയമം അനുസരിച്ചുളള നഷ്ട പരിഹാരം അപര്യാപ്തമാണെന്ന് യു.ഡി.എഫ് എം.പിമാര്‍ ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് എം.പിമാര്‍ക്ക് പിന്നാലെ എല്‍.ഡി.എഫ് എം.പിമാരും പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്കി. കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചെന്നും പൊതുപ്രശ്നത്തില്‍ ഒന്നിച്ചു നില്ക്കാന് കോണ്‍ഗ്രസ് തയാറായില്ലെന്നും പി. കരുണാകരന് എം.പി പറഞ്ഞു.
എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച പ്രധാനമന്ത്രിയെ അറിയിക്കാനാണ് പ്രത്യേകം പോയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രതികരിച്ചു. ഒന്നിച്ചു പോയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച പ്രധാനമന്ത്രിയ ധരിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."