ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്തിയാല്‍ സമാധാന ചര്‍ച്ചയാകാം: കരസേനാ മേധാവി
ജയ്പൂര്‍: ഭീകരവാദത്തിന് നല്‍കുന്ന സഹായം അവസാനിപ്പിച്ചാല്‍ മാത്രമേ പാകിസ്താനുമായുള്ള സമാധാന ചര്‍ച്ച ഗുണകരമായ രീതിയില്‍ മുന്നോട്ടുപോകൂ എന്ന് കരസേനാമേധാവി വിപിന്‍ റാവത്ത്.
ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അതിനായി ജനാധിപത്യ സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്നുമുള്ള പാക് സൈനികമേധാവിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു റാവത്ത്.
ഭീകരവാദത്തിനുള്ള സഹായം അവസാനിപ്പിക്കുകയും പാക് മണ്ണില്‍ നിന്ന് അതിന്റെ വേരറുക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ച ഗുണകരമായ രീതിയില്‍ മുന്നോട്ടുപോകൂ. കശ്മിരില്‍ അക്രമം നടത്താന്‍ പാകിസ്താന്‍ ഒളിഞ്ഞും തെളിഞ്ഞും ഭീകരര്‍ക്ക് സഹായം നല്‍കുകയാണ്. ഇത് അവസാനിപ്പിക്കുകയാണ് അവര്‍ ആദ്യം ചെയ്യേണ്ടത്. ആത്മാര്‍ഥമായാണ് പാകിസ്താന്‍ സമാധാന ചര്‍ച്ചയെക്കുറിച്ച് പറയുന്നതെങ്കില്‍ അതിനെ ഗൗരവത്തോടെ തന്നെയാണ് ഇന്ത്യ സ്വീകരിക്കുന്നത്. എന്നാല്‍ സംസാരത്തിലൊന്നും പ്രവൃത്തിയില്‍ മറ്റൊന്നുമായാല്‍ ചര്‍ച്ച എവിടെയും എത്തില്ല.
ഇന്ത്യ-പാക് അതിര്‍ത്തിയോടു ചേര്‍ന്ന രാജസ്ഥാന്‍ മരുഭൂമിയില്‍ സൈനികപരിശീലനം നിരീക്ഷിക്കാനെത്തിയപ്പോഴാണ് അദ്ദേഹം പാക് നിലപാടിനോട് പ്രതികരിച്ചത്. പാകിസ്താനുമായി നല്ല ബന്ധം തുടരാനാണ് ഇന്ത്യയുടെ താല്‍പര്യം. എന്നാല്‍ ആ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. ജമ്മുകശ്മിരില്‍ ഭീകരത തുടരുമ്പോള്‍ സമാധാന ചര്‍ച്ചക്ക് പാകിസ്താന് താല്‍പര്യമില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നതെന്നും റാവത്ത് പറഞ്ഞു. അതേസമയം കശ്മിരില്‍ ഭീകരവിരുദ്ധ നടപടി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കശ്മിര്‍ പൊലിസ്, സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്ന ഭീകരവിരുദ്ധ നടപടികള്‍ വിജയമാണ്. എന്നിരുന്നാലും സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും കരസേനാ മേധാവി പറഞ്ഞു.
ഭീകരതക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പാകിസ്താനൊപ്പം ഇന്ത്യയും കൈകോര്‍ക്കാന്‍ തയാറാണെന്ന് കഴിഞ്ഞദിവസം വിദേശമന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു. ഭീകരത വരുത്തുന്ന ദുരന്തത്തെക്കുറിച്ച് പാകിസ്താന്‍ തിരിച്ചറിയുമെന്നാണ് കരുതുന്നത്. ഭീകരതക്കെതിരേ ആവശ്യാനുസരണം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനും ഇന്ത്യ ഒരുക്കമാണ്. എന്നാല്‍ പാക് മണ്ണില്‍ അവര്‍ ഭീകരതയുടെ വേരറുക്കുകയാണ് വേണ്ടത്. അവര്‍ ഇതിനെതിരായി നില്‍ക്കുകയാണെങ്കില്‍ സമാധാനപ്രക്രിയ അസ്ഥാനത്താകുമെന്നും രവീഷ് കുമാര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."