നുണകളാണ് ബി.ജെ.പിയുടെ അടിത്തറ: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നുണകളാല്‍ കെട്ടിപ്പൊക്കിയതാണ് ബി.ജെ.പിയുടെ അടിത്തറയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി മോഡല്‍ എന്നതുതന്നെ തട്ടിപ്പാണ്. അധികാരത്തില്‍ വരുന്നതിന് മുന്‍പുതന്നെ എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. നോട്ട് നിരോധനവും ഗബ്ബര്‍സിങ് ടാക്‌സും അടക്കം എല്ലാം തെറ്റായതും കള്ളത്തരത്തിലും ഉണ്ടാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.
മോദി മോഡല്‍ എന്നത് വ്യാജസൃഷ്ടിയാണ്. ബി.ജെ.പിയും അവര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും രാജ്യത്തെ ജനങ്ങളെ പച്ചയായി കൊള്ളയടിക്കുകയാണ്. വികസനത്തിന്റെ പേരുപറഞ്ഞാണ് ഈ കൊള്ളയടിക്കല്‍. ബി.ജെ.പിയെന്ന പാര്‍ട്ടിയുടെ രൂപീകരണം തന്നെ കള്ളത്തരത്തിലൂടെയുണ്ടായതാണ്. ഗുജറാത്ത് മോഡലെന്നും മോദി മോഡലെന്നും പറഞ്ഞത് വ്യാജസൃഷ്ടിയാണെന്ന് തെരഞ്ഞെടുപ്പില്‍ വ്യക്തമായിട്ടുണ്ട്. കോണ്‍ഗ്രസ് ജനങ്ങളുമായി സംവദിക്കുന്നത് ഒരു മോഡലിനെയും മുന്‍നിര്‍ത്താതെയാണ്. രാജ്യത്തെ വിഭവങ്ങളെല്ലാം ബി.ജെ.പി കൊള്ളയടിക്കുകയാണ്.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ മകനെതിരായി ഉയര്‍ന്ന അഴിമതി ആരോപണവും റാഫേല്‍ ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയിലും മോദി സ്വീകരിക്കുന്ന നിശബ്ദതയെ ഇന്നലെയും രാഹുല്‍ ചോദ്യം ചെയ്തു. ബി.ജെ.പിയുടെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. ആദ്യം അമിത്ഷായുടെ മകന്‍ ജെയ്ഷായുടെ അഴിമതിയാണ് പുറത്തുവന്നത്. രണ്ടാമത്തേത് റാഫേല്‍ ഇടപാടാണ്. മൂന്നാമത്തേത് വ്യവസായികള്‍ക്ക് അനുകൂലമായ നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍കൊണ്ട് ഉണ്ടാകുന്നതെന്നാണ്. ഈ മൂന്ന് ചോദ്യങ്ങള്‍ക്ക് ഒന്നിനുപോലും ഇതുവരെ പ്രധാനമന്ത്രി ഉത്തരം നല്‍കാന്‍ തയാറായിട്ടില്ല.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിനെതിരേ അഴിമതി ആരോപണമുയര്‍ന്ന 2ജി കേസ് വ്യാജമാണെന്ന് വ്യക്തമായി. സര്‍ക്കാരിനെതിരേ കെട്ടിച്ചമച്ച ആരോപണമായിരുന്നു ഇതെന്ന് കോടതി വിധിയോടെ വ്യക്തമായിരിക്കുകയാണ്. സത്യം ഒരിക്കല്‍ പുറത്തുവരുമെന്നതാണ് 2ജി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ മോത്തിലാല്‍ വോറ, ഗുലാം നബി ആസാദ്, ജനാര്‍ദന്‍ ദ്വിവേദി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കരണ്‍ സിങ്, ആനന്ദ് ശര്‍മ, മൊഹ്‌സ്വിന ക്വിദ്വായ്, അംബികാസോണി, സി.പി.ജോഷി, കമല്‍നാഥ്, ബി.കെ ഹരിപ്രസാദ്, വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തകസമിതിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."