HOME
DETAILS
MAL
ധോണി, ജഡേജ, റെയ്ന എന്നിവരെ നിലനിര്‍ത്തിയേക്കും
backup
December 23 2017 | 02:12 AM
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11ാം അധ്യായത്തില്‍ തിരിച്ചെത്തുന്ന മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോണി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെ നിലനിര്‍ത്തിയേക്കും. അതേസമയം ബൗളര്‍ ആര് അശ്വിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്ക് അവസാനിച്ചാണ് ചെന്നൈ ഐ.പി.എല്‍ പോരാട്ടത്തിലേക്ക് തിരിച്ചെത്തുന്നത്. ചെന്നൈയ്ക്കൊപ്പം വിലക്ക് നേരിട്ട രാജസ്ഥാന് റോയല്‍സും 11ാം എഡിഷനില്‍ കളിക്കാനിറങ്ങും. നിലനിര്‍ത്തുന്ന മൂന്ന് താരങ്ങളുടെ പേര് ഐ.പി.എല്‍ അധികൃതരില്‍ ഒരാളാണ് വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."