HOME
DETAILS
MAL
സമ്മര്‍ദം ഫലം കണ്ടു: ഫലസ്തീന് അനുകൂലമായി ഇന്ത്യ നിലകൊണ്ടു
backup
December 23 2017 | 02:12 AM
റിയാദ്: ഇസ്റാഈല്‍, ജറൂസലം വിഷയത്തില്‍ അമേരിക്കക്ക് അനുകൂലമായും ഫലസ്തീന് എതിരായും നിലകൊണ്ട ഇന്ത്യക്കെതിരേ നീങ്ങിയ അറബ് രാജ്യങ്ങളുടെ ശ്രമം ഫലം കണ്ടു. വിഷയത്തില്‍ ചാഞ്ചാട്ടം തുടങ്ങിയ ഇന്ത്യ മുന്‍കാല നിലപാടില്‍ ഉറച്ച് നിന്ന് യു.എന്‍ പൊതുസഭയില്‍ യു.എസിനെതിരേ നിലകൊണ്ടത് ഇതേ തുടര്‍ന്നാണ്. ഇന്ത്യയുടെ നിലപാടില്‍ അറബ് പ്രതിനിധികള്‍ ആശങ്കയറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യ ഫലസ്തീന് അനുകൂലമായി വോട്ട് ചെയ്തത്.
ഇന്ത്യന്‍ പ്രതികരണം വേണ്ടരീതിയില്‍ ആവാത്തതിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്കു മുന്‍പ് അറബ് രാഷ്ട്ര പ്രതിനിധികള്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിച്ചത്. അമേരിക്കന്‍ നീക്കത്തില്‍ ഇന്ത്യ നടത്തിയ പ്രതികരണം അപലപിക്കുന്ന തരത്തിലായിരുന്നില്ലെന്നും ഇതില്‍ ആശങ്കയുണ്ടെന്നും ഇവര്‍ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."