HOME
DETAILS
MAL
നിലം നികത്തിയാല്‍ മൂന്നുവര്‍ഷം അഴിയെണ്ണും; ബില്‍ നിയമസഭയിലേക്ക്
backup
December 23 2017 | 02:12 AM
തിരുവനന്തപുരം: നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നത് ജ്യാമ്യമില്ലാ വകുപ്പു പ്രകാരം ക്രിമിനല്‍ കുറ്റമാക്കുന്ന, നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമ കരടുഭേദഗതി ബില്‍ അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും. മൂന്നുവര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാക്കണമെന്ന് നിയമവകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നത്. ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."