HOME
DETAILS
MAL
കാലിത്തീറ്റ അഴിമതിക്കേസ്: വിധി ഇന്ന്
backup
December 23 2017 | 03:12 AM
റാഞ്ചി: കാലിത്തീറ്റ അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ഭാവി ഇന്ന് അറിയാം. ലാലുവിനെതിരായ ആറ് കേസുകളില്‍ ഒന്നാണ് കാലിത്തീറ്റ അഴിമതി കേസ്. കേസില്‍ ലാലുവിന് പുറമെ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ഡോ. ജഗന്നാഥ് മിശ്രയും പ്രതിയാണ്.
ജാര്‍ഖണ്ഡിലെ റാഞ്ചി സി.ബി.ഐ കോടതിയാണ് കേസിൻ്റെ വിധി പറയുന്നത്. സി.ബി.ഐ ജഡ്ജ് ശിവ്പാല്‍ സിങാണ് ഈ കേസില്‍ വിധി പറയുന്നക.
2013 സെപ്റ്റംബറില്‍ മറ്റൊരു കാലിത്തീറ്റ അഴിമതികേസില്‍ ലാലു നേരത്തെ ബിഹാറില്‍ ജയിലിലായിരുന്നു. ലാലുവും ജഗന്നാഥ് മിശ്രയും ഉള്‍പ്പെടെ 38 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. ഇവരില്‍ വിചാരണക്കിടയില്‍ 11 പേര് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."