നാലു വയസ്സുകാരന് ബഹ്റൈനില്‍ കാറിനടിയില്‍ കുടുങ്ങി മരിച്ചു
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ നാലു വയസ്സുകാരന് കാറിനടിയില്‍ കുടുങ്ങി മരിച്ചു. ബിഹാര്‍ സ്വദേശികളായ അരബിന്ദ് കുമാര്‍ കുശ്വാഹയുടെയും ശില്പിയുടെയും മകനായ ആര്യന് അരബിന്ദ് കുമാര്‍ കുശ്വാഹ എന്ന ആര്യയാണ് ദാരുണമായി മരിച്ചത്.
റിഫയിലെ സുല്‍ത്താന്‍ ബില്‍ഡിങ്ങിനു സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. ബില്‍ഡിംഗിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കൂട്ടുകാരുടെ കൂടെ കളിച്ചു കൊണ്ടിരിക്കെ, പരിസരത്ത് പാര്‍ക്ക് ചെയ്ത ഒരു കാര്‍ പിന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ഉടന്‍ അടുത്തുള്ള ബി.ഡി.എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ പൊലിസില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
ഇവിടെ അല്‍ ഫനാര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ സിവില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന ആര്യയുടെ മാതാപിതാക്കള്‍ അഹ്മദാബാദിലാണ് സ്ഥിരതാമസം. ആര്യന് പുറമെ രണ്ട് മാസം പ്രായമുള്ള ഒരു കുട്ടിയും ഇവര്‍ക്കുണ്ട്. സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."