HOME
DETAILS

മുള ഇനി മരമല്ല; പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കിടയാക്കും

  
backup
December 23 2017 | 05:12 AM

%e0%b4%ae%e0%b5%81%e0%b4%b3-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4

കോഴിക്കോട്: മുളയെ മരമല്ലാതാക്കി മാറ്റുന്ന നിയമ ഭേദഗതി ബില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. 90 വര്‍ഷത്തിനു ശേഷമാണ് മുളയെ മരമെന്ന വിശേഷണത്തില്‍നിന്ന് ഒഴിവാക്കിയത്. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം 1927ലെ ഇന്ത്യന്‍ വന നിയമമാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ഭേദഗതി ചെയ്തത്.


മുളയെ വനവിഭവമാക്കി നിലനിര്‍ത്താമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പറയുന്നുണ്ടെങ്കിലും ഇത് കണ്ണില്‍പ്പൊടിയിടാനാണെന്നാണ് എതിര്‍ഭാഗത്തിന്റെ വാദം. ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഇത് സാങ്കേതികമായി നിലനില്‍ക്കില്ലെന്നാണ് നിരീക്ഷണം.


മുളയെ മരത്തിന്റെ ഗണത്തില്‍നിന്ന് ഒഴിവാക്കിയതോടെ മുള വെട്ടുന്നതിനും കൊണ്ടുപോകുന്നതിനും പെര്‍മിറ്റ് ആവശ്യമില്ല. ഇത് വന നശീകരണത്തിന് ഇടയാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. 2022 ആകുന്നതോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്‍ കൊണ്ടുവന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍, വന്‍കിടക്കാര്‍ക്ക് മുള വെട്ടാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണുണ്ടായതെന്ന് വിമര്‍ശകര്‍ പറയുന്നു.


മുളയുല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെപേരില്‍ നിയന്ത്രണം ഒഴിവാക്കിയത് കുത്തകകളെ സഹായിക്കാനാണോയെന്ന് സംശയമുണ്ടെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി. ശോഭീന്ദ്രന്‍ സുപ്രഭാതത്തോട് പറഞ്ഞു. മുളവെട്ടി വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നമാണ് ഉണ്ടാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുളയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും നിയന്ത്രണം നീക്കിയത് അനുഗ്രഹമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

National
  •  21 days ago
No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  21 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago