സ്വാതന്ത്ര്യദിനത്തില്‍ ഐക്യദാര്‍ഢ്യവുമായി പൗരസമിതിയും കര്‍ഷകസംഘവും
കല്‍പ്പറ്റ: വനം വകുപ്പ് തട്ടിയെടുത്ത 12 ഏക്കര്‍ കൃഷിഭൂമി വിണ്ടെടുക്കുന്നതിനു തൊണ്ടര്‍നാട് കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ പരേതരായ ജോര്‍ജ്-ഏലിക്കുട്ടി ദമ്പതികളുടെ അനന്തരാവകാശികള്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിനു സ്വാതന്ത്ര്യദിനത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കര്‍ഷകസംഘവും, കല്‍പ്പറ്റ ബസാര്‍ പൗരസമിതിയും. കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങളുടെ സമരം 367ാം ദിവസത്തേക്ക് കടന്ന തിങ്കളാഴ്ച സമരപ്പന്തലിനോട് ചേര്‍ന്ന് സത്യഗ്രഹം നടത്തിയായിരുന്നു കര്‍ഷകസംഘത്തിന്റെ ഐക്യദാര്‍ഢ്യം. ഒരു പകല്‍ നീണ്ട നിരാഹാര സമരമാണ് പൗരസമിതി സംഘടിപ്പിച്ചത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു പൗരസമിതി സാമ്പത്തിക സഹായവും നല്‍കി.
കര്‍ഷകസംഘത്തിന്റെ സമരം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൗരസമിതിയുടെ പ്രക്ഷോഭം മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. പി ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."