നീലക്കുറിഞ്ഞി സങ്കേതം: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മന്ത്രി കെ. രാജു
തിരുവനന്തപുരം: നീലക്കുറിഞ്ഞി സങ്കേതം സംബന്ധിച്ച് തനിക്കെതിരേ കഴിഞ്ഞദിവസം ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ. രാജു.
വനംമന്ത്രി ഇടതുനിലപാടില്‍ അയവുവരുത്തിയെന്നും മന്ത്രിമാര്‍ പല തട്ടിലാണെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢതന്ത്രമാണ് വാര്‍ത്തയ്ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കാന്‍ പ്രത്യേക മന്ത്രിതല ഉപസമിതി രൂപീകരിച്ചിട്ടില്ല. ജനപ്രതിനിധികളുമായും ബന്ധപ്പെട്ടവരുമായും
ചര്‍ച്ച ചെയ്ത് പ്രദേശവാസികള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള സാഹചര്യമൊരുക്കാനാണ് റവന്യൂ, വൈദ്യുതി, വനം മന്ത്രിമാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
കൈയേറ്റക്കാരെ സംരക്ഷിക്കുന്നത് വനം വകുപ്പിന്റെയോ ഇടതു സര്‍ക്കാരിന്റെയോ നിലപാടല്ല. സര്‍വേ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കൃത്യമായ അതിരുകള്‍ നിര്‍ണയിക്കാനും അവകാശങ്ങള്‍ തീര്‍പ്പാക്കാനും കൈയേറ്റം തിട്ടപ്പെടുത്തി ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കാനും സാധിക്കുകയുള്ളു.
ഇതിനായി സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് വകുപ്പിന്റെ നിലപാട്. ഒരു വ്യക്തിയുടെ മാത്രം ഭൂമി വിഷയവുമായി ബന്ധപ്പെട്ടല്ല മന്ത്രിസംഘം സന്ദര്‍ശനം നടത്തിയത്. ദീര്‍ഘനാളായി പരിഹരിക്കപ്പെടാത്ത വിഷയം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം.
നിയമപരമായ അവകാശമുള്ളവര്‍ ഉദ്യാനത്തിനുള്ളില്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ സമവായമുണ്ടണ്ടാക്കി അവരെ പുനരധിവസിപ്പിക്കും. അതിനു പ്രദേശവാസികള്‍ തയാറല്ലെങ്കില്‍ അനുയോജ്യമായ മറ്റു പരിഹാരമാര്‍ഗങ്ങള്‍ ജനങ്ങളുമായി ആലോചിച്ചു തീരുമാനിക്കും.
ബ്ലോക്ക് 58 പൂര്‍ണമായും 62ലെ 183 ാം ഭാഗവും വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടതാണെന്ന് ദേവികുളം സബ്കലക്ടറുടെ 2009ലെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയതിനാല്‍ 183 ാം ബ്ലോക്ക് ഒഴിവാക്കുന്നതാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതായ വാര്‍ത്ത വ്യാജവും കെട്ടിച്ചമച്ചതുമാണ്. മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനത്തോടെ പ്രദേശവാസികള്‍ വസ്തുതകള്‍ മനസിലാക്കുകയും സര്‍ക്കാര്‍ നിലപാടിനോട് യോജിച്ച് സര്‍വേ നടപടികളോട് സഹകരിക്കാന്‍ തയാറാവുകയും ചെയ്തിട്ടുണ്ടണ്ട്. ഇത് അട്ടിമറിക്കാനും സര്‍വേ നടപടികള്‍ക്കു തുരങ്കം വയ്ക്കാനുമുള്ള കുത്തകകളുടെ ശ്രമമാണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."