HOME
DETAILS

ഓര്‍ക്കുന്നുണ്ടോ, കാക്കിക്കാഞ്ചിയില്‍ പൊലിഞ്ഞ ആ ചിത്രശലഭത്തെ

  
backup
December 23 2017 | 21:12 PM

remember-police-gun-shot-dead-girl-spm-sunday-prabhaatham

ഗണ്‍മുനകളില്ലാത്ത ലോകത്തേക്ക് അവള്‍ പറന്നുപോയിട്ട് 26 വര്‍ഷങ്ങള്‍ പിന്നിടുന്നു. വീടിന്റെ കോലായിപ്പടവില്‍ ചിരിയുടെ വിളക്കായ് മുനിഞ്ഞുകത്തിയവള്‍. നിലാവിനെയും നിറങ്ങളെയും കണ്ണില്‍ നിറച്ചു സ്വപ്‌നങ്ങളുടെ ചിറകേറി പാറിനടന്നവള്‍. കുസൃതിയുടെ കുഞ്ഞുടുപ്പില്‍ അന്തിയോളം ഓടിക്കളിച്ചവള്‍. കളങ്കമുള്ള ലോകത്തെ തിരിച്ചറിയാന്‍ കളങ്കമില്ലാത്ത തന്റെ കുഞ്ഞുമനസിനെ പഠിപ്പിക്കാത്തതാവാം അവള്‍ ചെയ്ത വലിയ തെറ്റ്. അല്ലെങ്കില്‍ അവള്‍ക്ക് ഇത്രവേഗം പോകേണ്ടിവരുമായിരുന്നോ. റോഡരികിരില്‍ അനിയത്തിക്കൊപ്പം കളിച്ചിരിക്കുമ്പോള്‍ ചിരട്ടയിലെ മണ്‍ചോറ്റിയിലായിരുന്നു കണ്ണുമുഴുവന്‍. പിന്നില്‍ കാക്കിയുടുത്തൊരു ഘാതകന്‍ നില്‍പ്പുണ്ടെന്ന് അവളോട് ആരും പറഞ്ഞുകൊടുത്തില്ല. ഇലയരിയാന്‍ അപ്പുറത്തെ ചിരട്ടയിലേക്കു കൈനീട്ടുമ്പോഴും പിന്നില്‍ ഒരു വെടിയുണ്ടയുടെ വേഗത അവള്‍ അനുഭവിച്ചില്ല. ഒടുക്കം മരണത്തിന്റെ വിരിപ്പിലേക്കു രക്തപുഷ്പമായി ഞെട്ടറ്റുവീഴുമ്പോള്‍ മേപ്പറമ്പിലെ വെറുമൊരു പതിനൊന്നുവയസുകാരിയല്ലായിരുന്നു അവള്‍. അപ്പോഴേക്കുമവള്‍ നൂറോളം പേരെ കലാപഭൂമിയിലേക്ക് ആനയിച്ച കൊടുംഭീകരില്‍ ഒരാളായി മാറിയിരുന്നു.
അവളുടെ പേരാണ് സിറാജുന്നീസ. കാക്കിഭീകരത കാഞ്ചിവലിച്ചപ്പോള്‍ തലചിതറിത്തെറിച്ചു പോയ ഒരു പാലക്കാടന്‍ കൊച്ചു മുസ്‌ലിം പെണ്‍കുട്ടി. കലാപത്തിന്റെ കോലാഹങ്ങള്‍ക്കു കാതോര്‍ക്കാനറിയാതെ വഴിയരികില്‍ കളിക്കാനിരുന്നവള്‍. ഇരയെത്തേടിയെത്തിയ വേട്ടക്കാരന്റെ തുപ്പാക്കിക്കുമുന്നില്‍ ഒന്നുമറിയാത്തൊരു പെണ്‍കിടാവ് രക്തം വാര്‍ന്നു നിശ്ചലയാകുന്നത് കലങ്ങിയ കണ്ണുകളോടെ നോക്കിനില്‍ക്കാന്‍ മാത്രമേ അന്നു കേരളത്തിനു സാധിച്ചുള്ളൂ.
സിറാജുന്നീസ ഇന്നും മലയാളിയുടെ ഓര്‍മകളിലെ ഉണങ്ങാത്ത കണ്ണീര്‍തുള്ളിയാണ്. കാപട്യങ്ങളറിയാത്ത ഒരു കൊച്ചുഹൃദയത്തിന്റെ സ്പന്ദനം തല്ലിക്കെടുത്തിട്ട് കാല്‍നൂറ്റാണ്ടു പിന്നിട്ടെങ്കിലും മാന്യതയുടെ ഇരിപ്പിടങ്ങളില്‍ ആസനസ്ഥരാണ് ഇപ്പോഴും ആ കാക്കിയണിഞ്ഞ ഘാതകര്‍. സര്‍ക്കാര്‍ മുദ്രയുള്ള വെടിയുണ്ടകള്‍ ആരുടെ ജീവനെടുത്താലും ന്യായീകരണങ്ങള്‍ക്കു മാത്രമേ സ്വീകാര്യതയുള്ളൂവെന്ന് കേരളത്തോട് ഉറക്കെപ്പറയുന്നുണ്ട് ആത്മാവ് മാത്രമുള്ള ആ പതിനൊന്നുവയസുകാരി.

 

1991 ഡിസംബര്‍ 15
1991ലായിരുന്നു ആ ദുരന്തം സംഭവിച്ചത്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങള്‍ ആയുധമാക്കി ബി.ജെ.പി കേന്ദ്ര അധ്യക്ഷനായിരുന്ന മുരളി മനോഹര്‍ ജോഷിയുടെ കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെയുള്ള ഏകതായാത്ര പാലക്കാടിലൂടെയും കടന്നുപോയി. സ്‌നേഹാന്തരീക്ഷം നിലനിന്നിരുന്ന ആ പ്രദേശങ്ങളില്‍ വര്‍ഗീയയുടെ വഴിമരുന്നിട്ടത് ഈ യാത്രയായിരുന്നു. കല്ലേറുകളും അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളില്‍ ജനങ്ങള്‍ ഇരുചേരികളായി ഏറ്റുമുട്ടി. പൊലിസ് ലാത്തിച്ചാര്‍ജും അരങ്ങേറി.
സംഘര്‍ഷ സ്ഥലത്തെത്തിയ പൊലിസ് കുറ്റവാളികളെ കണ്ടെത്താന്‍ വിമുഖത കാണിക്കുകയും നിരപരാധികള്‍ക്കുനേരെ തിരിയുകയുമായിരുന്നുവെന്ന് അന്നത്തെ സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പറയുന്നു. അന്ന് ഉച്ചയോടെയാണ് രമണ്‍ ശ്രീവാസ്തയെന്ന പൊലിസ് ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ റൂമിന്റെ ചുമതലയേല്‍ക്കുന്നത്. ആളപായങ്ങളില്ലാതെ ആറിപ്പോകേണ്ടിയിരുന്ന ഒരു സംഘര്‍ഷം സിറാജുന്നീസയുടെ ദാരുണാന്ത്യം വരെ കൊണ്ടെത്തിച്ചത് ശ്രീവാസ്തയുടെ നീക്കങ്ങളായിരുന്നു.
ഡ്യൂട്ടിയിലുള്ള ഷൊര്‍ണൂര്‍ എ.എസ്.പി ബി. സന്ധ്യ പുതുപ്പള്ളി ജങ്ഷന്‍ വഴി കടന്നുപോകവെയാണ് റോഡില്‍ കല്ലുകള്‍ ചിതറിക്കിടക്കുന്നതു ശ്രദ്ധയില്‍പെട്ടത്. ആ സമയം വരെ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥലമായിരുന്നു അത്. അടുത്തുള്ള കടയിലുണ്ടായിരുന്ന ഒരാളോട് കല്ലുകള്‍ നീക്കം ചെയ്യാന്‍ സന്ധ്യ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച അയാളെ അറസ്റ്റ് ചെയ്തു. രോഷാകുലരായി നില്‍ക്കുന്ന നാട്ടുകാരെ ഈ നടപടി വീണ്ടും പ്രകോപിതരാക്കി. തുടര്‍ന്ന് നാട്ടുകാര്‍ സന്ധ്യയുടെ വാഹനം തടയുകയും ചെയ്തു. സംഭവമറിഞ്ഞ് ഡെപ്യൂട്ടി എസ്.പി ചന്ദ്രന്‍ മൂന്നു മണിക്ക് സ്ഥലത്തെത്തി.
സിറാജുന്നീസയും സഹോദരിയും അല്‍പ്പമകലെ റോഡരികില്‍ കളിക്കുകയായിരുന്നു ഈ സമയം. അയല്‍വാസിയായ മുഹമ്മദ് അപ്പുറത്തു മാറിനിന്ന് അവരുടെ കളി വീക്ഷിക്കുന്നുണ്ട്. 'ഇപ്പോള്‍ ഇവിടെ ശാന്തമാണ്, വെടിവയ്‌ക്കേണ്ട സാഹചര്യങ്ങളില്ല. എല്ലാവരും വീടിനകത്താണുള്ളതെ'ന്ന് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള ശ്രീവാസ്തവയുടെ സന്ദേശങ്ങളോട് സന്ധ്യ പ്രതികരിച്ചു. തിരികെ കേട്ടത് ഒരു അലര്‍ച്ചയായിരുന്നു. 'ഒരു മുസ്‌ലിം പിശാചിനെ വെടിയ്ക്കണം'...!! എന്നാല്‍, ചുറ്റുവട്ടങ്ങളില്‍ ആളുകള്‍ ആരുമില്ലെന്നും കളിച്ചുകൊണ്ടിരിക്കുന്ന രണ്ടു കുട്ടികള്‍ മാത്രമാണുള്ളതെന്നും സന്ധ്യ പ്രതികരിച്ചു. എന്നാല്‍ ആ കുട്ടികളുടെ ജീവനെടുക്കാന്‍ ഉത്തരവിട്ട അയാള്‍, അവര്‍ നായയെ പോലെ മരിക്കട്ടെയെന്നും പ്രതികരിച്ചു.
സന്ധ്യ ചിലതൊക്കെ പറയാന്‍ ശ്രമിച്ചെങ്കിലും എസ്.പി ചന്ദ്രന് വയര്‍ലസ് കൈമാറാനായിരുന്നു അയാളുടെ നിര്‍ദേശം. രണ്ടു കുട്ടികള്‍ മാത്രമേ ഇവിടെയുള്ളൂവെന്ന് ചന്ദ്രന്‍ കൂടി ആവര്‍ത്തിച്ചപ്പോള്‍ ആ പൊലിസ് മേധാവിയുടെ കാക്കിക്കുള്ളിലെ വര്‍ഗീയത തനിനിറം വെളിവാക്കുകയായിരുന്നു. ക ംമി േറലമറയീറശല െീള ീൊല ങൗഹെശാ യമേെമൃറ.െ. തന്തയില്ലാത്തവന്മാരായ മുസ്‌ലിംകളുടെ മൃതശരീരങ്ങള്‍ കൊണ്ടുവരൂ എന്ന്. അയാള്‍ വീണ്ടും ആക്രോശിച്ചു. നിഷ്‌കളങ്കമായ രണ്ടുകുരുന്നുകളെ നിഷ്ഠൂരമായി വെടിവച്ചു കൊല്ലാനായിരുന്നു അയാളുടെ കല്‍പന. ചന്ദ്രന്റെ റൈഫിളില്‍നിന്ന് ഉടനെ ഒരു വെടിയുണ്ട ചീറിപ്പാഞ്ഞു. സിറാജുന്നീസയുടെ മൂക്കിനു താഴെ തുളച്ചുകയറി. ഒന്നുമറിയാത്ത ആ കുഞ്ഞു ചിത്രശലഭം മരണത്തിലേക്കു വീണമര്‍ന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ മുസ്തഫ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മകളെയെയാണ്. അസഹനീയമായ കാഴ്ചയില്‍ തളര്‍ന്നുപോയ അയാള്‍ അവളെ ആശുപത്രിയില്‍ കൊണ്ടുപോകട്ടെയെന്ന് പൊലിസിനോട് കെഞ്ചി. അയല്‍വാസികളായ മുഹമ്മദും സുലൈമാനും കൂടെക്കൂടി. എന്നാല്‍, അവര്‍ക്കു കിട്ടിയത് പൊലിസിന്റെ ക്രൂരമായ മര്‍ദനമായിരുന്നു. രക്തം വാര്‍ന്നൊഴുകുന്ന കുഞ്ഞുമകളുടെ ചേതനയറ്റ ശരീരത്തെ അണച്ചുപിടിക്കാന്‍ ഓടിയെത്തിയ പാവം ഉമ്മ നഫീസയെയും അവര്‍ ജീപ്പിലേക്കു വലിച്ചിഴക്കുകയായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഒരു കുഞ്ഞുമോളുടെ ജീവന്‍ തട്ടിയെടുത്തവര്‍ അവളില്‍ ഭീകരതയുടെ മുദ്രചാര്‍ത്തുകയായിരുന്നു പീന്നീട്. എഫ്.ഐ.ആറില്‍ ഭീകരസംഘത്തിലെ അംഗമായി കുറിക്കപ്പെടുകയായിരുന്നു ആ പതിനൊന്നു വയസുകാരി. തൊണ്ടിക്കുളം യു.പി സ്‌കൂളില്‍ ആറാം ക്ലാസുകാരിയുന്നു അന്ന് സിറാജുന്നീസയെന്നോര്‍ക്കണം.

നീതിനിഷേധത്തിന്റെ കാല്‍നൂറ്റാണ്ട്
സിറാജുന്നീസയുടെ രക്തപങ്കിലമായ ഓര്‍മകള്‍ മനസാക്ഷിയുള്ളവന്റെ കരളറുത്തുകൊണ്ടേയിരിക്കുന്നു. വര്‍ഗീയരൂപം പൂണ്ട പൊലിസ് നരമേധത്തിനു കാല്‍നൂറ്റാണ്ട് പിന്നിട്ടെങ്കിലും സിറാജുന്നീസയുടെ കുടുംബത്തിന് മുന്നില്‍ ഇപ്പോഴും നീതിയുടെ വാതിലുകള്‍ അടഞ്ഞുതന്നെ. ശ്രീവാസ്തവ പിന്നീട് ഉന്നതങ്ങളുടെ പടികയറി. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവിന്റെ വേഷമണിഞ്ഞിരിക്കുന്നു ഇപ്പോള്‍. കപടതയ്ക്കുമേല്‍ ഒട്ടിച്ചുവച്ച ചിരികാണാമായിരുന്നു ആ മുഖത്ത്. ഭരണമാറ്റങ്ങള്‍ പലതുമുണ്ടായെങ്കിലും കേസിന് ഒന്നും സംഭവിച്ചില്ല. ഭീകരത കാക്കിയണിഞ്ഞു വന്നാല്‍ പരിരക്ഷിക്കാന്‍ നിയമത്തിന്റെ കൈകളുണ്ടെന്ന ദുരന്തസത്യം പുലരുന്നത് ജനം നിസഹായതയോടെ നോക്കിനിന്നു.
പിന്നീട് കേസ് മായ്ച്ചുകളയാനുള്ള ശ്രമത്തിലായിരുന്നു പൊലിസ്. സാധ്യമായ വഴികളെല്ലാം പരീക്ഷിച്ചു. അക്ഷരാഭ്യാസമില്ലാത്ത പാവം കുടുംബത്തിന്റെ കൈകളില്‍ പേന വച്ചു കൊടുത്ത് പേപ്പര്‍ കെട്ടുകളില്‍ ഒപ്പിടാന്‍ പറഞ്ഞു. കേസ് വഴിതിരിച്ചുവിടാന്‍ മുന്നിലെ ഇലക്ട്രിക് പോസ്റ്റ് മാറ്റിസ്ഥാപിച്ചു. പോസ്റ്റില്‍ തട്ടി ചിതറിയ വെടിയുണ്ടയാണ് സിറാജുന്നീസയുടെ ജീവനെടുത്തതെന്ന പുതിയ കണ്ടെത്തല്‍ ഔദ്യോഗിക മേല്‍വിലാസത്തില്‍ ഉന്നതതലങ്ങളിലേക്കു കൈമാറപ്പെട്ടു. എല്ലാം അറിയുന്നവര്‍ ഒന്നും അറിയാത്തവരായി കേസ് ഡയറിയുടെ ചരട് കൂട്ടിക്കെട്ടി രംഗംവിട്ടു.
ഇന്നവളുണ്ടായിരുന്നെങ്കില്‍ സുമുഖിയായ ഒരു 37കാരിയാകുമായിരുന്നു. ദാമ്പത്യത്തിന്റെ മരച്ചുവട്ടിലിരുന്ന് സ്വപ്‌നങ്ങളുടെ നീലാകാശം നോക്കി പുഞ്ചിരിക്കേണ്ടവള്‍. പുതുപ്പള്ളിയുടെ ഗ്രാമഭംഗിയില്‍ പകലന്തികളോടു സംസാരിച്ചിരിക്കേണ്ടവള്‍. പാലക്കാടന്‍ നാട്ടുഗ്രാമങ്ങളില്‍ ഏതെങ്കിലുമൊരു തറവാടിന്റെ മട്ടുപ്പാവിലിരുന്നു കുഞ്ഞുമക്കള്‍ക്ക് അമ്പിളിയെ ചൂണ്ടിക്കാണിക്കേണ്ടവള്‍. മറവിയുടെ മാറാലയ്ക്കുമേല്‍ ചിതറിക്കിടക്കുന്ന നരച്ച രക്തക്കറയായി പക്ഷേ, അവള്‍ നമുക്കിടയില്‍ അവശേഷിക്കുന്നു.
ചോരയില്‍ കുളിച്ചുകിടക്കുന്ന കൊച്ചുമകളെ കണ്ട നഫീസ പിന്നെ അധികകാലം ജീവിച്ചില്ല. മകള്‍ നഷ്ടപ്പെട്ട വേദനയില്‍ വെന്തുനീറി അവരും മകളുടെ സമീപത്തേക്കു യാത്രയായി. ഉപ്പ മുസ്തഫ നീതിയുടെ കവാടങ്ങള്‍ തേടി നടന്നു. കേരളത്തിലെ അറിയപ്പെട്ട രാഷ്ട്രീയ നേതൃത്വമൊക്കെ ആ വീട്ടിലെത്തി. മോഹനവാഗ്ദാനങ്ങളോതി രാഷ്ട്രീയക്കാര്‍ വന്നു. പടമെടുക്കാന്‍ പത്രക്കാരും അവരോടൊപ്പം മറ്റു ചിലരും വന്നു. പിന്നെയും വന്നു പലരും. നീതിയെ മാത്രം ആരോ വഴിയില്‍ തടഞ്ഞുവച്ചു.

********************
'സിറാജ്' എന്ന അറബി പദത്തിന് വിളക്കെന്നര്‍ഥം. ചുറ്റുവട്ടങ്ങള്‍ പുഞ്ചിരിയുടെ വെട്ടം വിതറി ഓടിനടന്നിരുന്ന വിളക്കായിരുന്നു അവള്‍. പള്ളിക്കൂടത്തിന്റെ മൈതാനത്തിലും വീടിന്റെ ഉമ്മറപ്പടിയിലും അവള്‍ ചിരിതൂകി കത്തിനിന്നു. ''ഓട്ടോ ഓടിച്ചുവരുന്ന എനിക്കു ചക്കരമുത്തം നല്‍കാന്‍ വാതില്‍പടിയില്‍ കാത്തുനില്‍ക്കുമായിരുന്നു അവള്‍. എന്റെ കൈയിലെ മിഠായി സ്വന്തമാക്കാന്‍ അവള്‍ കലപില കൂടുമായിരുന്നു. ഒടുവില്‍ ആ വിളക്ക് അവര്‍ തല്ലിക്കെടുത്തി''-അമ്മാവന്‍ സുലൈമാന്‍ ഇടറിയ സ്വരങ്ങളില്‍ പങ്കുവയ്ക്കുന്നു.
സിറാജുന്നീസക്കും ഉമ്മ നഫീസക്കും ഒരുപാടു പേരുടെ മുഖച്ഛായയുണ്ട്. കാക്കിഭീകരതയുടെ മുഷ്ടിക്കടിയില്‍ ജീവന്‍ പൊലിഞ്ഞുപോയ രാജന്റെ മുഖച്ഛായ പോലെ, മകന്റെ മരണവാര്‍ത്ത പോലുമറിയാതെ കരഞ്ഞുകലങ്ങിയ കാത്തിരിപ്പിന്റെ കണ്ണുകളുമായി മരണക്കിടക്കയിലേക്കു വീണ രാജന്റെ അമ്മയുട മുഖച്ഛായ പോലെ. അനീതിയുടെ കാരാഗ്രഹങ്ങളില്‍ അപരാധമെന്തന്നറിയാതെ ജീവിതം ഹോമിക്കേണ്ടി വന്ന പരപ്പനങ്ങാടിക്കാരന്‍ സക്കറിയയും ഉമ്മയും ഒരു പക്ഷേ ഈ പട്ടികയിലേക്കു വന്നുചേരേണ്ടവന്‍. കാക്കിക്കുള്ളില്‍ കാവി പടരുമ്പോള്‍ നിര്‍മിക്കപ്പെടുന്ന ഡ്യൂപ്ലിക്കേറ്റ് ഭീകരവാദികള്‍ക്കെല്ലാം പലപ്പോഴും മുസ്‌ലിമിന്റെ മുഖമാണെന്നതു മറ്റൊരു സത്യം.
നീതി പുലര്‍ത്തേണ്ടവര്‍ ഏറ്റവും വലിയ അനീതിയുടെ കൂട്ടാളിയാകുന്ന കാഴ്ചയാണ് സിറാജുന്നീസയിലൂടെ കേരളം കണ്ടത്. വര്‍ഗീയകോമരങ്ങളുടെ തെരുവുനൃത്തത്തിന് ഒരു പൊലിസുകാരന്‍ വേഷമിട്ടെത്തിയതു സാംസ്‌കാരിക കേരളത്തിന്റെ എക്കാലത്തെയും അപമാനം പേറുന്ന ചരിത്രമാണ്. മനുഷ്യത്വം ഇത്രമാത്രം മരവിച്ചുപോയോ എന്നു നെഞ്ചിടിപ്പോടെ ചോദിക്കുമായിരിക്കും ആ ഹൃദയം മുറിക്കുന്ന കാഴ്ചയുടെ ദൃക്‌സാക്ഷികള്‍. കരുണയറിയാത്ത കാപാലികരുടെ കപടമായ ലോകത്തുനിന്നാണ് സിറാജുന്നീസയെന്ന ചിത്രശലഭം, നീതിയും സത്യവും സമാധാനവും പൂവിട്ടുനില്‍ക്കുന്ന സ്വര്‍ഗത്തിന്റെ പൂങ്കാവനത്തിലേക്കു പറന്നുപോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  15 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  15 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  15 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  15 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  16 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  16 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  16 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  16 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  16 hours ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  16 hours ago