ജേക്കബ് തോമസ് കാപട്യക്കാരന്: വിമര്‍ശനവുമായി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച ജേക്കബ് തോമസിന് മറുപടിയുമായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ജേക്കബ് തോമസ് കാപട്യക്കാരനും സ്വന്തംകാര്യം നോക്കുന്നയാളുമാണെന്ന് മന്ത്രി ആരോപിച്ചു.
ജേക്കബ് തോമസ് ആരാണെന്നുള്ളത് പിന്നീട് അറിയും. സ്വയം കുഴി കുഴിക്കുകയായിരുന്നു അദ്ദേഹം. ഇതിലൂടെയൊന്നും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാകില്ലെന്നും സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
ഓഖി ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച പാക്കേജിനെ പരിഹസിച്ച് ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ തോമസ് ഐസക് ജേക്കബ് തോമസിന് മറുപടിയുമായെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മേഴ്സിക്കുട്ടിയമ്മയുടെ പരിഹാസം.
സര്‍ക്കാറിനെ വിമര്‍ശിച്ചതിന് സസ്പെന്ഷന് ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാറിനെ പരിഹസിക്കുന്ന കുറിപ്പ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."