HOME
DETAILS
MAL
എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങള്‍: കനയ്യ കുമാര്‍
backup
December 24 2017 | 20:12 PM
വൈക്കം: എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് എ.ഐ.എസ്.എഫ് ദേശീയ എക്സി. അംഗം കനയ്യ കുമാര്‍. വൈക്കത്ത് സി.കെ വിശ്വനാഥന് സ്മാരക അവാര്‍ഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരുമ്പോഴും സംഘ്പരിവാര്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുരോഹിതന്മാര്പോലും അപമാനിക്കപ്പെടുന്നു.
ഇവിടെയെല്ലാം മതപരിവര്‍ത്തനമാണ് സംഘ്പരിവാര്‍ ശക്തികള്‍ ആയുധമാക്കുന്നത്. ബീഫിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. മൃഗത്തിന്റെപേരില് മനുഷ്യരെ കൊല്ലുന്നവരെ മനുഷ്യര്‍ എന്നുവിളിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."