ജെയ്ഷാക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനുള്ള വിലക്ക് നീക്കി
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായ്‌ക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് ഓണ്‍ലൈന്‍ മാധ്യമമായ ദി വയറിന് ഉണ്ടായിരുന്ന വിലക്ക് അഹമ്മദാബാദിലെ മിര്‍സാപൂര്‍ സിവില്‍ കോടതി നീക്കി.
2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ജയ് ഷായുടെ ബിസിനസിലെ അവിശ്വസനീയമായ വളര്‍ച്ചയെക്കുറിച്ച് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് പ്രസിദ്ധീകരിക്കാനുള്ള മറ്റ് വാര്‍ത്തകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ജയ് ഷാ ആവശ്യപ്പെട്ടത്.
വിലക്ക് ഭരണഘടന വിരുദ്ധമാണെന്ന് വയര്‍ കോടതിയില്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളും ജയ്ഷാ തന്നെ നല്‍കുന്നതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലേക്കാണ് തങ്ങള്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്നും അതില്‍ അപകീര്‍ത്തികരമായ വിവരങ്ങളൊന്നുമില്ലെന്നും വയര്‍ ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയെ സമീപിക്കാനുള്ള സമയം തരണമെന്നും വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനുള്ള വിലക്ക് ഒരു മാസത്തേയ്ക്ക് കൂടി നീട്ടണമെന്നുമുള്ള ജെയ്ഷായുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
എന്നാല്‍ ഇത്തരമൊരു വിലക്ക് ഒരു ദിവസത്തേക്കു പോലും നീട്ടാന്‍ പാടില്ലെന്നായിരുന്നു വയറിന്റെ വാദം. കഴിഞ്ഞ ഒക്ടോബറിലാണ് വയര്‍ പ്രസിദ്ധീകരിച്ച 'ദി ഗോള്‍ഡന്‍ ടച്ച് ഓഫ് ജയ് അമിത്ഷാ' എന്ന റിപ്പോര്‍ട്ടിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."