ബിരുദ പട്ടം നേടി 31 ഇതര സംസ്ഥാന ഹുദവീ പണ്ഡിതര്‍
ഹിദായ നഗര്‍(ചെമ്മാട്): ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ബിരുദ ദാന സമ്മേളനത്തില്‍ മൗലവി ആലിം ഹുദവി പട്ടം ഏറ്റുവാങ്ങിയത് 31 കേരളേതര പണ്ഡിതര്‍. നേപ്പാള്‍, കര്‍ണാടക, മഹാരാഷ്ട്ര, ബിഹാര്‍, വെസ്റ്റ് ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവ പണ്ഡിതരാണ് ദാറുല്‍ഹുദായിലെ പത്തു വര്‍ഷത്തെ പഠനം പൂര്‍ത്തീകരിച്ച് ബിരുദ പട്ടം ഏറ്റുവാങ്ങിയത്.
നിലവില്‍ ദാറുല്‍ഹുദായിലും സഹസ്ഥാപനങ്ങളിലും ഹുദവീ സംഘടന ഹാദിയയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഉത്തരേന്ത്യന്‍ പ്രൊജക്ടുകളിലും മറ്റു മേഖലകളിലുമായി പ്രവര്‍ത്തിച്ചു വരികയാണ് ഇവര്‍. ദാറുല്‍ഹുദാ സംരംഭമായ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് ആന്‍് കണ്ടംപറരി സ്റ്റഡീസില്‍ (നിക്‌സ്) വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം വിദ്യാര്‍ഥികളാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. അക്കാദമിക മേഖലകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഇവര്‍ ദാറുല്‍ഹുദാ വിദ്യാഭ്യാസ സംരംഭങ്ങളുടെ ഏറ്റവും വലിയ സംഭാവനയാണ്. വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടന്ന ബിരുദദാന ചടങ്ങില്‍ ഹുദവി പട്ടം ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു.പി. കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷനായി. അലിഗഡ് മലപ്പുറം കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. കെ.എം അബ്ദുറശീദ് മുഖ്യാതിഥിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."