പ്രസവത്തിനെത്തിയ യുവതി മരിച്ചു; തലശേരി ഗവ. ആശുപത്രിയില്‍ സംഘര്‍ഷം
തലശ്ശേരി: ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം മാണിക്കോത്തു വയല്‍ മനോജ് ഭവനില്‍ മനോജിന്റെ ഭാര്യ രമ്യ(30) ആണ് മരിച്ചത്.
യുവതി മരിച്ചത് ഡോക്ടര്‍മാരുടെ അനാസ്ഥയെന്ന് ആരോപിച്ച് തലശ്ശേരി ഗവ: ആശുപത്രിയില്‍ യുവതിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ ഡ്യൂട്ടി ഡോക്ടറെ തടഞ്ഞു.
ഇന്നലെ രാത്രി ഒമ്പത് മണിക്ക് ആശുപത്രിയില്‍ എത്തിച്ച യുവതിക്ക് വേണ്ട ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം. 25നു രാത്രി ഒന്‍പതു മണിയ്ക്ക് വേദനയനുഭവപ്പെട്ടതിനെത്തുടര്ന്നു പ്രസവ മുറിയിലേക്കു മാറ്റി. എന്നാല്‍ പുലര്‍ച്ചെ മൂന്നോടെ രമ്യ മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ ഉള്‍പ്പെടേയുള്ളവര്‍ സ്ഥലത്ത് എത്തി. സംഭവം എം.എല്‍.എ മന്ത്രി കെകെ ശൈലജയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് മന്ത്രി ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."