HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ക്ക് അടുത്ത വര്‍ഷംമുതല്‍ കൈത്തറി യൂനിഫോം
backup
August 16 2016 | 18:08 PM
പാലക്കാട്: അടുത്ത വര്‍ഷംമുതല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിച്ചുള്ള യൂനിഫോമുകള്‍ നല്കുന്നതു വിദ്യാഭാസ വകുപ്പുമായി ആലോചിച്ചുവരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ചിറ്റൂരില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തകര്‍ന്നുകൊണ്ടിരിക്കുന്ന കൈത്തറി മേഖലയ്ക്ക് ഉണര്‍വുണ്ടാക്കുകയാണ് ലക്ഷ്യമെന്നും ആര്.ബി കനാല്‍ വേലന്താവളംവരെ നീട്ടുന്നത് അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ ബാലനും സ്വീകരണം നല്കി. കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. എന്‍.എന്‍ കൃഷ്ണദാസ്, സി.കെ രാജേന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."