HOME
DETAILS

ഭരണഘടന പൊളിച്ചെഴുതുമെന്ന പരാമര്‍ശം: കേന്ദ്രമന്ത്രിക്കെതിരേ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം

  
backup
December 28 2017 | 01:12 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b5%81%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d


ന്യൂഡല്‍ഹി: ഭരണഘടന പൊളിച്ചെഴുതുമെന്ന കേന്ദ്ര മന്ത്രിയുടെ പരസ്യ പ്രഖ്യാപനത്തെച്ചൊല്ലിയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെ കര്‍ണാടകയിലെ കലബുറുഗിയില്‍ നടത്തിയ പ്രഖ്യാപനമാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. മന്ത്രിക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ഇരു സഭകളും രണ്ടു മണി വരെ പിരിഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയെ ചോദ്യം ചെയ്യുന്ന ഒരാള്‍ എങ്ങനെ പാര്‍ലമെന്റ് അംഗമായി തുടരുമെന്നാണ്് പ്രതിപക്ഷം രാജ്യസഭയില്‍ ഉയര്‍ത്തിയ ചോദ്യം. ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ഒരാള്‍ക്ക് പാര്‍ലമെന്റ് അംഗമായിരിക്കാന്‍ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ഒന്നുകില്‍ ഹെഗ്‌ഡെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മാപ്പു പറയുക. അല്ലെങ്കില്‍ മന്ത്രി തുടരണോ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കണമെന്നും ഗുലാംനബി പറഞ്ഞു.
സര്‍ക്കാരിന് ഭരണഘടനയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മന്ത്രി ഹെഗ്‌ഡെയുടെ പ്രസ്താവനയോടു യോജിക്കുന്നില്ലെന്നും പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ സഭയില്‍ മറുപടി നല്‍കിയെങ്കിലും, മന്ത്രിയുടെ രാജിയല്ലാതെ മറ്റു വഴികളില്ലെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നിന്നു.
ഭരണഘടനയെ ആധാരമാക്കി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനാ ലംഘനമാണു നടത്തിയിരിക്കുന്നതെന്ന് ബി.എസ്.പി അംഗം സതീഷ് ചന്ദ്രമിശ്ര ചൂണ്ടിക്കാട്ടി. മന്ത്രി നിലവിട്ടു സംസാരിച്ചുവെന്ന് സി.പി.ഐ നേതാവ് ഡി രാജ പറഞ്ഞു. മന്ത്രി തന്റെ പ്രസ്താവനയില്‍ വിശദീകരണം നല്‍കണമെന്ന് ഡി.എം.കെ എം.പി തിരുച്ചി ശിവ ആവശ്യപ്പെട്ടു.
മന്ത്രിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ വിഷയം അവസാനിച്ചുവെന്ന് അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡു പറഞ്ഞു. എന്നാല്‍, ഭരണഘടന ശില്‍പിയായ ഡോ. ബി.ആര്‍ അംബേദ്കറെ മന്ത്രി ഹെഗ്‌ഡെ അപമാനിച്ചു എന്നാരോപിച്ചു പ്രതിപക്ഷം രാജ്യസഭാ അധ്യക്ഷന്റെ ചേംബര്‍ വളഞ്ഞ് മുദ്രാവാക്യം മുഴക്കി. ഇതോടെ സഭ രണ്ടു മണി വരേ പിരിയുകയായിരുന്നു.
ഹെഗ്‌ഡെയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ഉയര്‍ത്തിയ ബഹളത്തില്‍ സഭ രണ്ടു വട്ടം നിര്‍ത്തിവച്ചു.
സഭ ഇന്നലെ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് ഹെഗ്‌ഡെയുടെ രാജി ആവശ്യപ്പെട്ടു ബഹളം വച്ചു. ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വിഷയം ഉന്നയിച്ചത്.
പിതൃശൂന്യരാണു മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതെന്ന ഹെഗ്‌ഡെയുടെ പരാമര്‍ശം ഖാര്‍ഗെ സഭയില്‍ ഉന്നയിച്ചു. എന്നാല്‍, ഖാര്‍ഗെയുടെ പരാമര്‍ശം പാര്‍ലമെന്ററി നടപടിക്കു ചേരാത്തതാണെന്നും പിന്‍വലിക്കണമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ് കുമാര്‍ ആവശ്യപ്പെട്ടു.
തൊട്ടു പിന്നാലെ, അംബേദ്കറെ അപമാനിക്കുന്നത് സഹിക്കില്ലെന്നു മുദ്രാവാക്യം മുഴക്കി കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്കിറങ്ങി. ബഹളം വച്ചതോടെ സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവച്ചു.
സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുന്നതിനിടെ എല്ലാവരും സീറ്റുകളിലേക്കു മടങ്ങിയില്ലെങ്കില്‍ ആരെയും സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ മുന്നറിയിപ്പു നല്‍കി. ബഹളം രൂക്ഷമായതോടെ ശൂന്യവേളയില്‍ 20 മിനിറ്റ് നേരത്തെ നടപടികള്‍ക്ക് ശേഷം സഭ രണ്ടു മണിവരേ പിരിഞ്ഞു.
ഉച്ചയ്ക്കു ശേഷവും സഭ ചേര്‍ന്നപ്പോഴും ജി.എസ്.ടി നഷ്ടപരിഹാര ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടയിലും പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ഇന്നലെ 5.38ന് ലോക് സഭ പിരിയുമ്പോഴും പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധം തുടരുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago