HOME
DETAILS

യു.എന്നിനുള്ള ഫണ്ട് വിഹിതം അമേരിക്ക വെട്ടിക്കുറയ്ക്കുന്നു

  
backup
December 28 2017 | 02:12 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b9%e0%b4%bf

 

ന്യൂയോര്‍ക്ക്: യു.എന്നിനുള്ള ഫണ്ട് വിഹിതം വെട്ടിക്കുറയ്ക്കുമെന്ന ഭീഷണിയുമായി അമേരിക്ക. 2018- 19 ബജറ്റില്‍ 285 മില്യണ്‍ ഡോളര്‍ വെട്ടിക്കുറയ്ക്കുമെന്നാണ് ഭീഷണി. ട്രംപിന്റെ അഞ്ചു ശതമാനം ഫണ്ടാണ് വെട്ടിക്കുറയ്ക്കുന്നത്. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരേ യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫണ്ട് വെട്ടിക്കുറച്ചു കൊണ്ടുള്ള അമേരിക്കന്‍ തീരുമാനം വന്നിരിക്കുന്നത്. യു.എന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെയാണ് പ്രസ്താവനയുമായി രംഗത്തെത്തിയത്. യു.എന്‍ ബജറ്റിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യമാണ് അമേരിക്ക. യു.എന്‍ ബജറ്റിന്റെ 22 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്. 2017- 18 വര്‍ഷത്തില്‍ യു.എസിന്റെ ഫണ്ട് വിഹിതം 1.2 ബില്യണായിരുന്നു. 5.4 ബില്യണ്‍ ഡോളറിന്റെ ഓപ്പറേറ്റിങ് ബജറ്റാണ് 2018- 19 വര്‍ഷത്തേക്ക് യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചത്.
ജറൂസലം വിഷയത്തില്‍ അമേരിക്കക്കെതിരായ യു.എന്‍ പ്രമേയത്തിനെതിരേ കഴിഞ്ഞ ദിവസം നിക്കി ഹാലെ വളരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അമേരിക്കന്‍ ജനതയുടെ മഹാമനസ്തകതയും ഔദാര്യവും ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും നിക്കി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി യു.എന്നിലെ യു.എസ് അംബാസിഡര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ റഗുലര്‍ ബജറ്റ് സമാധാന ദൗത്യത്തെയും മനുഷ്യാവകാശ ഇടപെടലുകളെയും ബാധിക്കില്ല.
നേരത്തെ രക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ജനറല്‍ അസംബ്ലിയില്‍ പ്രമേയം വന്നത്.
128 രാജ്യങ്ങള്‍ അമേരിക്കന്‍ തീരുമാനത്തെ എതിര്‍ത്തും പ്രമേയത്തെ അനുകൂലിച്ചും വോട്ട് ചെയ്തപ്പോള്‍ അമേരിക്കയും ഇസ്‌റാഈലുമടക്കം ഒന്‍പത് രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

uae
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ അടച്ചിടും

Kerala
  •  a month ago
No Image

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പി.പി ദിവ്യ

Kerala
  •  a month ago
No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago