HOME
DETAILS
MAL
മോദിയുടെ വാഹനവ്യൂഹം രണ്ടു മിനിറ്റ് ട്രാഫിക്കില്‍ കുടുങ്ങി; രണ്ട് പൊലിസുകാര്‍ക്ക് സസ്പെന്ഷന്
backup
December 28 2017 | 12:12 PM
നോയിഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം റോഡില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ട് രണ്ട് പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ മെട്രോയുടെ മജന്താ ലൈന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മോദി രണ്ടു മിനിറ്റ് നേരം ട്രാഫിക്കില്‍ കുടുങ്ങിയത്.
എസ്.ഐ ദിലീപ് സിങ്, പൊലിസ് ഡ്രൈവര്‍ ജയ്പാല് എന്നിവരെയാണ് നോയിഡ പൊലിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
വാഹനവ്യൂഹത്തനെ നയിക്കേണ്ട ചുമതല ഇവര്‍ക്കായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം ദിശമാറി സഞ്ചരിച്ചതാണ് പ്രശ്നമുണ്ടാക്കിയത്. ഇതോടെ നോയിഡ മഹാമയഫ്ളൈ ഓവറില്‍ മോദിയുടെ വാഹനവ്യൂഹം രണ്ടു മിനിറ്റ് നേരം കുടുങ്ങിക്കിടന്നു.
സംഭവത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുരക്ഷാ വീഴ്ചയുണ്ടായെന്നു കണ്ടെത്തിയാണ് പൊലിസുകാര്‍ക്കെതിരെ നടപടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."