സി.പി.എം കോണ്‍ഗ്രസ് വിരോധത്തിന്റെ തടവറയില്‍: സുധീരന്
തൃശൂര്‍: അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ തടവറയിലാണ് കേരളത്തിലെ സി.പി.എമ്മെന്ന് വി.എം സുധീരന്. ഡി.സി.സി ഓഫിസില്‍ കോണ്‍ഗ്രസ് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ ആശയങ്ങളുടെ നടത്തിപ്പുകാരായി സിപി.എം മാറി. ദേശീയതലത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്ന മോദിയുടെ അതേ അജന്‍ഡയാണ് ഇവിടെ സി.പി.എം നേതാക്കള്‍ക്കുള്ളത്. ഇരുവര്‍ക്കും ഒരേ സ്വരവും വികാരവുമാണെന്ന് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നു. ദേശീയതലത്തില്‍ മോദി സ്വീകരിക്കുന്ന കോര്‍പറേറ്റ് പ്രീണനത്തിന്റെ മറുവശമാണ് കേരളത്തില്‍ വന്‍കിട മുതലാളിമാരെ പ്രീണിപ്പിക്കല്‍.
നിയമലംഘനങ്ങളുടെ പരമ്പരയാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇവിടെ നടക്കുന്നത്. കോടികളുടെ അഴിമതി നടത്തിയ തോമസ് ചാണ്ടിയേയും പി.വി.അന്‍വറിനെയും സര്‍ക്കാര്‍ സംരക്ഷിക്കുന്നു.
അഴിമതിക്കാര്‍ക്കും വന്‍കിട കൈയേറ്റക്കാര്‍ക്കും കൂട്ടു നില്ക്കുന്ന സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ഭൂമി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് വന്‍കിട മുതലാളിക്ക് കോവളം കൊട്ടാരം നല്‍കുകയുമാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."