ആനക്കൊമ്പ് വില്‍പ്പന: മൂന്ന് പാപ്പാന്മാര്‍ പിടിയില്‍
എരുമപ്പെട്ടി: ആനക്കൊമ്പിന്റെ കഷ്ണങ്ങള്‍ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുവായൂര്‍ ആനക്കോട്ടയിലെ മൂന്ന് പാപ്പാന്‍മാര്‍ ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡിന്റെ പിടിയിലായി.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനകളുടെ പാപ്പാന്മാരായ ഗുരുവായൂര്‍ താമരയൂര്‍ പുതിയപറമ്പില്‍ പ്രേമന്‍, പാലക്കാട് ഷൊര്‍ണ്ണൂര്‍ കുളപ്പുള്ളി നടുവില്‍ പുരയ്ക്കല്‍ ഗണേഷ്‌കുമാര്‍, ആലപ്പുഴ ചേര്‍ത്തല തൈക്കാട്ടുശേരി വടക്കെ അടുവയില്‍ ഉഷകുമാര്‍ എന്നിവരാണ് പിടിയിലായത്.
ആനക്കൊമ്പില്‍ നിന്ന് മുറിച്ചെടുത്ത ആറ് അഗ്രഭാഗങ്ങള്‍ ഇവരില്‍ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇതിന് ഏകദേശം അഞ്ചര കിലോഗ്രാമോളം തൂക്കം വരും. തേക്കടി സെക്ഷന്‍ ഓഫിസര്‍ അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ ജി പ്രസാദിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഫ്‌ളയിങ് സ്‌ക്വാഡാണ് ഗുരുവായൂര്‍ ആനക്കോട്ട പരിസരത്ത് നിന്ന് ഇവരെ പിടികൂടിയത്.
പ്രതികള്‍ വില്‍പ്പനയ്ക്കായ് ആനക്കൊമ്പുകള്‍ കവറിലാക്കി ബൈക്കില്‍ വന്നപ്പോള്‍ നീരീക്ഷണം നടത്തിയിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇവരെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
ആനകളുടെ കൊമ്പുകള്‍ ചീകിമിനുക്കുന്നതിന്റെ മറവിലാണ് അഗ്രഭാഗങ്ങള്‍ മുറിച്ചെടുത്ത് വില്‍പ്പന നടത്തുന്നത്. കൊമ്പുകളുടെ അഗ്രഭാഗങ്ങളും ചീളുകളും വന്‍ തുകയ്ക്കാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.
കൊമ്പ് ചീകുന്നതിന്റെ ഭാഗമായി മുറിച്ചെടുക്കുന്ന കഷ്ണങ്ങള്‍ വനപാലകര്‍ക്ക് കൈമാറണമെന്നാണ് ചട്ടം. കൊമ്പ് വില്‍പ്പന നടത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.
എന്നാല്‍ ആനക്കൊമ്പ് കച്ചവടത്തിനായി പാപ്പാന്മാരും ഇടനിലക്കാരും ഉള്‍പ്പെടുന്ന സംഘം ഗുരുവായൂര്‍ ആനക്കോട്ട പരിസരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വനപാലകര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പി പ്രവീണിന്റെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്തും. റെയ്ഞ്ച് ഓഫിസര്‍ എം.കെ സുര്‍ജിത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി.ഡി രതീഷ്, ഓഫിസര്‍മാരായ ടി.യു രാജ്കുമാര്‍, കെ.വി ജിതേഷ്‌ലാല്‍, ഇ.പി പ്രതീഷ്, യു.പി ബ്രിജീഷ്, സി.പി സജീവ്കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."