HOME
DETAILS

സഊദിയില്‍ പുതിയ ലെവി തിങ്കളാഴ്ച മുതല്‍: വിദേശികള്‍ക്ക് പുതുവര്‍ഷം ആഘോഷമാവില്ല

  
backup
December 29 2017 | 09:12 AM

saudi-levi-new-foreigners

റിയാദ്: സഊദിയിലെ സ്വകാര്യ മേഖലയിലെ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ ലെവി അടുത്ത വര്‍ഷം ജനുവരി തുടക്കത്തില്‍ തന്നെ നിലവില്‍ വരുമെന്നു തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. നേരത്തേയുണ്ടായിരുന്നതിനേക്കാളും ഇരട്ടിയായി ഉയര്‍ത്തിയ പുതിയ ലെവിയാണ് തിങ്കളാഴ്ച മുതല്‍ നിലവില്‍ വരിക. ഇഖാമ പുതുക്കുന്നതിന്റെ ഭാഗമായുള്ള വര്‍ക്ക് പെര്‍മിറ്റ് പുതുക്കുമ്പോഴാണ് ലെവി അടക്കേണ്ടതെന്നും ഇഖാമ പുതുക്കിയവരടക്കം ആരും തന്നെ ലെവിയില്‍ നിന്നും ഒഴിവാകില്ലെന്നും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ഇതുവരെ പ്രതിമാസം വിദേശ തൊഴിലാളികള്‍ നല്‍കേണ്ടിയിരുന്ന 200 റിയാല്‍ 400 റിയാലായാണ് ഉയര്‍ത്തിയത്. ഇത് പ്രകാരം വര്‍ഷത്തില്‍ 2400 റിയാലിന് പകരം 4800 റിയാല്‍ ലെവി മാത്രമായി അടക്കേണ്ടി വരും. എന്നാല്‍ വിദേശികളേക്കാള്‍ കൂടുതല്‍ സ്വദേശികളുള്ള സ്ഥാപനങ്ങള്‍ക്ക് പ്രതിമാസ ലേവിയില്‍ നിന്നും 100 റിയാല്‍ വീതം ഇളവ് ലഭിക്കും.

2019 ല്‍ പ്രതിമാസ ലെവി 600 റിയാലും 2020 ല്‍ ഇത് 800 റിയാല്‍ ആയും വര്‍ധിക്കും. ഇതിനു പുറമെ ഇഖാമ ഫീസ് വേറെയുമുണ്ട്. ജനുവരിക്ക് മുന്‍പ് വര്‍ക്ക് പെര്‍മിറ്റ് എടുത്തവര്‍ക്ക് 2018 ല്‍ അവര്‍ എത്ര ദിവസ കാലാവധി വര്‍ക്ക് പെര്‍മിറ്റില്‍ ഉണ്ടോ അത്രയും ദിവസത്തേക്കുള്ള ലെവി അടക്കണമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018 ഏപ്രിലിന് മുന്‍പായി സ്ഥാപനങ്ങള്‍ ലെവി അടക്കണമെന്നും അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയങ്ങളുടെ സേവനങ്ങളും നിര്‍ത്തി വെക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇതോടൊപ്പം വിദേശികളുടെ ആശ്രിതര്‍ക്കുള്ള ഫീസുകളിലും ജനുവരി തുടക്കം മുതല്‍ വാന്‍ വര്‍ധനവാണ് ഉണ്ടാവുക. കൂടാതെ വിവിധ ഇനങ്ങള്‍ക്കുള്ള സബ്‌സിഡികള്‍ എടുത്തു കളയുന്നതോടെ സഊദിയില്‍ വൈദ്യുതി, വെള്ളം എന്നിവക്കും വില വര്‍ധിക്കും. വാല്യൂ ആഡഡ് ടാക്‌സ് (വാറ്റ്) കൂടി തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ സഊദിയിലെ മലയാളിയക്കടക്കമുള്ള പ്രവാസികള്‍ക്ക് പുതുവര്‍ഷം അത്ര സന്തോഷകരമായിരിക്കില്ല.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

National
  •  20 days ago
No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  20 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  20 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  20 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago