കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്താന്‍ ദേശീയ വനം വന്യജീവി ബോര്‍ഡിന്റെ അനുമതി വേണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്താന്‍ ദേശീയ വനം വന്യജീവി ബോര്‍ഡിന്റെ അനുമതി വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വനം മന്ത്രി മഹേഷ് ശര്‍മ പാര്‍ലമന്റില്‍ അറിയിച്ചതാണ് ഇക്കാര്യം.
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി മാറ്റവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദേശം സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടോ എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യത്തിന് ഇത്തരം നിര്‍ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി മറുപടി നല്കി.
ഏത് സങ്കേതത്തിന്റെയും വിസ്തൃതിയില്‍ മാറ്റം വരുത്തണമെങ്കില്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി വേണമെന്നാണ് നിയമം. 2006 ലാണ് കുറിഞ്ഞി സങ്കേതത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെയും അന്തിമ വിജ്ഞാപനം ഇറക്കിയിട്ടില്ല. അതിനിടെ വ്യാജപട്ടയങ്ങളും മുക്ത്യാറും ഉപയോഗിച്ചുള്ള അനധികൃത കയ്യേറ്റം ഇവിടെ വ്യാപകമാവുകയും ചെയ്തിരുന്നു. അതിനിടെ, കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും മൂന്നംഗ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."