ലാവ്ലിന്: സി.ബി.ഐ അപ്പീല്‍ 10ന് പരിഗണിക്കും
ന്യൂഡല്‍ഹി: ലാവ്ലിന് അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ സുപ്രിം കോടതി ജനുവരി പത്തിന് പരിഗണിക്കും.
ജസ്റ്റിസുമാരായ എന്‍.വി രമണ, എസ്. അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസില്‍ സി.ബി.ഐക്ക് പുറമെ, മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ രണ്ടു പ്രതികളും അപ്പീല്‍ നല്‍കിയിട്ടുണ്ട്.
ഇതില്‍, സി.ബി.ഐയുടെയും മുന്‍ അക്കൗണ്ട് ഓഫിസര്‍ കെ.ജി രാജശേഖരന്റെയും അപ്പീലുകള്‍ മാത്രമാണ് പത്തിന് പരിഗണിക്കുക. കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട ആര്. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ നല്കിയ അപ്പീലുകള്‍ സുപ്രിംകോടതി ലിസ്റ്റു പ്രകാരം 16നാകും പരിഗണിക്കുക. എന്നാല്‍, നാലു ഹരജികളും ഒരുമിച്ച് പരിഗണിക്കാനായി മാറ്റിവയ്ക്കാനാണ് സാധ്യത.
കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും ഹരജി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."