സര്‍ക്കാരിന്റെ വീഴ്ച: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ആര്.എസ്.എസ് മേധാവി പാലക്കാട് സ്കൂളില്‍ പതാക ഉയര്‍ത്തിയത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറ്റിയത് പറ്റി. ഇനി തലകുത്തിനിന്നിട്ട് കാര്യമില്ല. ഇക്കാര്യത്തില്‍ നേരത്തേ കേസ് എടുക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് പാലക്കാട് കര്ണകിയമ്മാള് സ്കൂളില്‍ ദേശീയ പതാകയുയര്‍ത്തിയ ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരേ കേസെടുക്കാതെ ഒളിച്ചുകളിക്കുന്ന സര്‍ക്കാര്‍ ഏതാനും പേരെ ബലിയാടാക്കി ഒളിച്ചു കളിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
പ്രധാന അധ്യാപകനും മാനേജര്‍ക്കുമെതിരേ നടപടി എടുക്കാനാണു പിണറായി നാലുമാസത്തിനു ശേഷം പൊതുവിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയത്. അപ്പോഴും കുറ്റംചെയ്ത ആര്.എസ്.എസ് തലവനെതിരേ മൗനം പാലിക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."